ആശങ്കയറിയിച്ച് കെസിബിസി പ്രോ​-ലൈ​ഫ് സ​മി​തി
ആശങ്കയറിയിച്ച് കെസിബിസി പ്രോ​-ലൈ​ഫ് സ​മി​തി
Saturday, May 4, 2024 12:40 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​റി​​​ലെ ഫ്ളാ​​​റ്റി​​​ല്‍നി​​​ന്ന് ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ന​​​ടു​​​റോ​​​ഡി​​​ലേ​​​ക്ക് എ​​​റി​​​ഞ്ഞു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ല്‍ കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ആ​​ശ​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ കേ​​​ര​​​ള​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ കൂ​​​ടി​​വ​​​രു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​രും സാ​​​മൂ​​​ഹ്യ​-​​സാം​​​സ്‌​​​കാ​​​രി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ​കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ ചെ​​​ലു​​​ത്ത​​​ണം. നി​​​ഷ്ഠുര​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണം: സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ പ്രോ- ​​​ലൈഫ് അപ്പൊസ്ത​​​ലേ​​​റ്റ്

കൊച്ചി: ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​ത്തി​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ പ്രോ- ​​​ലൈ​​​ഫ് അ​​​പ്പൊസ്ത​​​ലേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ മാ​​​തൃ​​​കാ​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​ണ​​മെ​​ന്നും സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.