സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
സ്കൂട്ടർ അപകടത്തിൽ  അമ്മയും മകളുമടക്കം  മൂന്നുപേർ മരിച്ചു
Saturday, May 4, 2024 12:40 AM IST
രാ​ജ​കു​മാ​രി(ഇടുക്കി): ചി​ന്ന​ക്ക​നാ​ൽ ചെ​മ്പ​ക​ത്തൊ​ഴു​കു​ടി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു.

തി​ഡീ​ർ ന​ഗ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (27), മ​ക​ൾ അ​മ​യ (നാ​ല്), മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​ര​ൻ സെ​ൽ​വ​ത്തി​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച അ​ഞ്ജ​ലി. എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലാ​ണ് മ​ണി​ക​ണ്ഠ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു സെ​ൽ​വ​ത്തി​ന്‍റെ​യും ഷ​ണ്മു​ഖ​വി​ലാ​സം സ്വ​ദേ​ശി​യാ​യ ജെ​ൻ​സി​യു​ടെ​യും വി​വാ​ഹം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം അ​ഞ്ജ​ലി മ​ക​ൾ​ക്കും ജെ​ൻ​സി​ക്കും ഒ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ചെ​മ്പ​ക​ത്തൊ​ഴു​കു​ടി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള കു​ത്തി​റ​ക്ക​ത്തി​ൽ വ​ള​വ് തി​രി​യാ​തെ അ​ഞ്ജ​ലി ഓ​ടി​ച്ച സ്കൂ​ട്ട​ർ 25 അ​ടി​യി​ല​ധി​കം താ​ഴെ ഇ​തേ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽനി​ന്ന് തെ​റി​ച്ചുവീ​ണ് ത​ല​യ്ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​യ ത​ത്​ക്ഷ​ണം മ​രി​ച്ചു. അ​ഞ്ജ​ലി​യെ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കും. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.