ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​കക്കേ​സ്: പ്ര​തി​യെ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി
ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​കക്കേ​സ്: പ്ര​തി​യെ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി
Sunday, May 5, 2024 2:14 AM IST
കൊ​​​ല്ലം: ഡോ. ​​​വ​​​ന്ദ​​​ന ദാ​​​സ് കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ല്‍ പ്ര​​​തി സ​​​ന്ദീ​​​പി​​​നെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍ ത​​​ട​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്രതി​​​യെ എ​​​ട്ടി​​​ന് ഹാ​​​ജ​​​രാ​​​ക്കാ​​​നാണ് കൊ​​​ല്ലം അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി പി.​​​എ​​​ന്‍. വി​​​നോ​​​ദ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. പ്ര​​​തി​​​ക്കെ​​​തി​​​രേയു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന് മേ​​​ല്‍ക്കോ​​​ട​​​തി ഇ​​​ന്ന​​​ലെ വാ​​​ദം കേ​​​ള്‍​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണ്.

എ​​​ന്നാ​​​ല്‍, പ്ര​​​തി​​​ഭാ​​​ഗം സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി ഫ​​​യ​​​ല്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നു മേ​​​ലു​​​ള്ള വാ​​​ദം കേ​​​ള്‍​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ര്‍​ജി ഫ​​​യ​​​ല്‍ ചെ​​​യ്തി​​​രു​​​ന്നു. ഇതിനെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ എ​​​തി​​​ര്‍​ത്തു. സാ​​​ക്ഷി വി​​​സ്താ​​​രം താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​ത്ത​​​രം ഹ​​​ര്‍​ജി​​​ക​​​ള്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് പ്ര​​​തി​​​യെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. വ​​​ന്ദ​​​ന ദാ​​​സി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.