ശിവസേനാ നേതാവിനെ കൊണ്ടുപോകാനെത്തിയ ഹെലികോപ്റ്റർ നിയന്ത്രണംവിട്ടു, പൈലറ്റിനു പരിക്ക്
ശിവസേനാ നേതാവിനെ കൊണ്ടുപോകാനെത്തിയ ഹെലികോപ്റ്റർ നിയന്ത്രണംവിട്ടു, പൈലറ്റിനു പരിക്ക്
Saturday, May 4, 2024 2:02 AM IST
മും​​​​ബൈ: ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​ക്ഷം നേ​​​​താ​​​​വ് സു​​​​ഷ​​​​മ അ​​​​ന്ധാ​​​​രെ​​​​യെ ബാ​​​​രാ​​​​മ​​​​തി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നെ​​​ത്തി​​​ച്ച സ്വ​​​​കാ​​​​ര്യ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഹെ​​​​ലി​​​​പാ​​​​ഡി​​​​ൽ ഇ​​​​റ​​​​ക്കും​​​​മു​​​​ന്പ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് പൈ​​​​ല​​​​റ്റി​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

കോ​​​​പ്റ്റ​​​​ർ കു​​​​ത്ത​​​​നെ മ​​​​റി​​​​ഞ്ഞ​​​തി​​​നാ​​​ൽ പ​​​​ങ്ക​​​​ക​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു. ഈ ​​​​സ​​​​മ​​​​യം സു​​​​ഷ​​​​മ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ൻ വി​​​​ശാ​​​​ൽ ഗു​​​​പ്ത​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പൂ​​​​ന​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ ഹെ​​​​ലി​​​​പാ​​​​ഡി​​​​നു സ​​​​മീ​​​​പം നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഹെ​​​​ലി​​​​പാ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കും​​​​മു​​​​ന്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ പൊ​​​​ടി​​​​പ​​​​റ​​​​ന്ന​​​​തി​​​​നാ​​​​ൽ പൈ​​​​ല​​​​റ്റി​​​​ന്‍റെ കാ​​​​ഴ്ച​​​​മ​​​​റ​​​​ഞ്ഞ​​​​താ​​​​വാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

മ​​​​ഹാ​​​​വി​​​​കാ​​​​സ് അ​​​​ഖാ​​​​ഡി സ​​​​ഖ്യം സ്ഥാ​​​​നാ​​​​ർ​​​​ഥി അ​​​​ന​​​​ന്ത് ഗീ​​​​ഥെ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യാ​​​​ണ് അ​​​​ന്ധാ​​​​രെ മ​​​​ഹ​​​​ദി​​​​ലെ​​​​ത്തി​​​​യ​​​​ത്. പൈ​​​​ല​​​​റ്റി​​​​ന്‍റെ​​​​യും സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ​​​​യും പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ലെ​​​​ന്ന് അ​​​​ന​​​​ന്ത് ഗീ​​​​ഥെ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.