സഞ്ജയ് നിരുപം ഷിൻഡെ പക്ഷത്ത്
സഞ്ജയ് നിരുപം ഷിൻഡെ പക്ഷത്ത്
Saturday, May 4, 2024 2:02 AM IST
താ​​നെ: മു​​ൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സ​​ഞ്ജ​​യ് നി​​രു​​പം ശി​​വ​​സേ​​ന (​​ഷി​​ൻ​​ഡെ)​​യി​​ൽ ചേ​​ർ​​ന്നു. 19 വ​​ർ​​ഷം മു​​ന്പാ​​ണ് അ​​വി​​ഭ​​ക്ത ശി​​വ​​സേ​​ന വി​​ട്ട് നി​​രു​​പം കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്.

ശി​​വ​​സേ​​ന ഉ​​പ​​നേ​​താ​​വാ​​യും വ​​ക്താ​​വാ​​യും സ​​ഞ്ജ​​യ് നി​​രു​​പം പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ പ​​റ​​ഞ്ഞു.

പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ് നി​​രു​​പ​​മി​​നെ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത്. ശി​​വ​​സേ​​ന​​യു​​ടെ ഉ​​ത്ത​​രേ​​ന്ത്യ​​ൻ മു​​ഖ​​മാ​​യി​​രു​​ന്ന നി​​രു​​പം 2005ൽ ​​കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.


2009ൽ ​​മും​​ബൈ നോ​​ർ​​ത്തി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭാം​​ഗ​​മാ​​യി. ഇ​​ത്ത​​വ​​ണ മും​​ബൈ നോ​​ർ​​ത്ത്-​​വെ​​സ്റ്റ് സീ​​റ്റി​​ൽ നി​​രു​​പ​​മി​​നു നോ​​ട്ട​​മു​​ണ്ടാ​​യി​​രു​​ന്നു. സീ​​റ്റ്ധാ​​ര​​ണ​​യ​​നു​​സ​​രി​​ച്ച് ശി​​വ​​സേ​​ന ഉ​​ദ്ധ​​വ് പ​​ക്ഷ​​ത്തി​​നാ​​ണ് ഈ ​​സീ​​റ്റ് ല​​ഭി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.