വാരാണസിയിൽ 13ന് മോദിയുടെ റോഡ് ഷോ ; 14ന് പത്രിക സമർപ്പിക്കും
വാരാണസിയിൽ 13ന്  മോദിയുടെ റോഡ് ഷോ ; 14ന് പത്രിക സമർപ്പിക്കും
Saturday, May 4, 2024 2:02 AM IST
വാ​​​രാ​​​ണ​​​സി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ വാ​​​രാ​​​ണ​​​സി​​​യി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 14ന് ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 13നു ​​​മെ​​​ഗാ റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഏ​​​ഴാം ഘ​​​ട്ട​​​മാ​​​യ ജൂ​​​ൺ ഒ​​​ന്നി​​​നാ​​​ണു വാ​​​രാ​​​ണ​​​സി​​​യി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്. ഈ ​​​അ​​​ന്തി​​​മ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള പ​​​ത്രി​​​കാ​​​സ​​​മ​​​ർ​​​പ്പ​​​ണം ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ക്കും. 14വ​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം.

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ അ​​​ജ​​​യ് റാ​​​യ് ആ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി.

2014ലും 2019​​​ലും അ​​​ജ​​​യ് റാ​​​യ് വാ​​​രാ​​​ണ​​​സി​​​യി​​​ൽ മോ​​​ദി​​​ക്കെ​​​തി​​​രേ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. 2019ൽ 4,79,505 ​​​വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് മോ​​​ദി വി​​​ജ​​​യി​​​ച്ച​​​ത്. മോ​​​ദി​​​ക്ക് 6,74,664 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ തൊ​​​ട്ട​​​ടു​​​ത്ത എ​​​തി​​​രാ​​​ളി സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ലെ ശാ​​​ലി​​​നി യാ​​​ദ​​​വി​​​നു ല​​​ഭി​​​ച്ച​​​ത് കേ​​​വ​​​ലം 1,95,159 വോ​​​ട്ടാ​​​ണ്.


2014ൽ 3.37 ​​​ല​​​ക്ഷം വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് മോ​​​ദി വി​​​ജ​​​യി​​​ച്ച​​​ത്. ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളാ​​​യി​​​രു​​​ന്നു തൊ​​​ട്ട​​​ടു​​​ത്ത എ​​​തി​​​രാ​​​ളി. അ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യും ബി​​​എ​​​സ്പി​​​യും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

2014ൽ ​​​വാ​​​രാ​​​ണ​​​സി​​​ക്കു പു​​​റ​​​മെ സ്വ​​​ന്തം സം​​​സ്ഥാ​​​ന​​​മാ​​​യ ഗു​​​ജ​​​റാ​​​ത്തി‌​​​ലെ വ​​​ഡോ​​​ദ​​​ര​​​യി​​​ലും മോ​​​ദി മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. വ​​​ഡോ​​​ദ​​​ര​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ മ​​​ധു​​​സൂ​​​ദ​​​ൻ മി​​​സ്ത്രി​​​യാ​​​യി​​​രു​​​ന്നു തൊ​​​ട്ട​​​ടു​​​ത്ത എ​​​തി​​​രാ​​​ളി.

5.70 ല​​​ക്ഷം വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​യി​​​രു​​​ന്നു വി​​​ജ​​​യം. പി​​​ന്നീ​​​ട് വ​​​ഡോ​​​ദ​​​ര സീ​​​റ്റ് മോ​​​ദി ഒ​​​ഴി​​​യു​​​ക​​​യും വാ​​​രാ​​​ണ​​​സി നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.