കേജരിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി
കേജരിവാളിന്  ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി
Saturday, May 4, 2024 2:05 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കു​ന്ന​തു പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ലെ ഇ​ഡി അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്തു കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത് അ​ന്തി​മ തീ​രു​മാ​ന​മ​ല്ലെ​ന്നും വാ​ദം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹ​ർ​ജി വീ​ണ്ടും ഏ​ഴി​ന് പ​രി​ഗ​ണി​ക്കും.

യാ​തൊ​രു തെ​ളി​വു​മി​ല്ലാ​തെ​യാ​ണ് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കേ​ജ​രി​വാ​ളി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി വ്യ​ക്ത​മാ​ക്കി. ഇ​ഡി അ​യ​ച്ച ഒ​ന്പ​ത് സ​മ​ൻ​സു​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യെ​ന്നും ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​ത് അ​റ​സ്റ്റി​നു​ള്ള മാ​ർ​ഗ​മ​ല്ലെ​ന്നും സിം​ഗ്വി ചൂ​ണ്ടി​ക്കാ​ട്ടി.


എ​ന്നാ​ൽ, കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​മ​ല്ലെ​ന്നും സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ഇ​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി.​ രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി.

അ​റ​സ്റ്റി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി കേ​സി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യെ​ന്നും എ​സ്.​വി.​ രാ​ജു കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ മാ​ർ​ച്ച് 21നാ​ണ് കേ​ജ​രി​വാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹം നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.