രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
Saturday, May 4, 2024 2:05 AM IST
ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ദി​നേ​ശ് പ്ര​സാ​ദ് സിം​ഗാ​ണ് റാ​യ്ബ​റേ​ലി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ​വ​ർ​ഷം റാ​യ്ബ​റേ​ലി​യി​ൽ ഇ​ദ്ദേ​ഹം സോ​ണി​യാ ഗാ​ന്ധി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

കി​ഷോ​രി ലാ​ൽ ശ​ർ​മ​യാ​ണ് അ​മേ​ഠി​യി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി. സി​റ്റിം​ഗ് എം​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​വി​ടത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ​ത​വ​ണ 55,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ്മൃ​തി രാ​ഹു​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​മേ​ഠി, റാ​യ്ബ​റേ​ലി സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. അ​മേ​ഠി​യി​ൽ രാ​ഹു​ലും റാ​യ്ബ​റേ​ലി​യി​ൽ പ്രി​യ​ങ്ക​യും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം.

എ​ന്നാ​ൽ, ഒ​രേ കു​ടും​ബ​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​ർ മ​ത്സ​രി​ക്കു​ന്ന​ത് എ​തി​രാ​ളി​ക​ൾ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്നും അ​തി​നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും പ​ക​രം പ്ര​ചാ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​മെ​ന്നും പ്രി​യ​ങ്ക നി​ല​പാ​ടെ ടു​ക്കു​ക​യാ​യി​രു​ന്നു.


ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ​നി​ന്ന് ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ആ​രെ​ങ്കി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ​നി​ന്നും ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.

റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു. അ​മേ​ഠി​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് രാ​ഹു​ൽ റാ​യ്ബ​റേ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ പ​രാ​ജ​യ​ഭീ​തി മ​ണ​ത്താ​ണു റാ​യ്ബ​റേ​ലി​യി​ലും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു. റാ​യ്ബ​റേ​ലി സോ​ണി​യ ഗാ​ന്ധി​യു​ടെ സീ​റ്റ് മാ​ത്ര​മ​ല്ല, ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സീ​റ്റു​കൂ​ടി​യാ​ണെ​ന്നും പൈ​തൃ​കമ​ല്ല ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണെ​ന്നും ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യാ​യി കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് തീ​രു​മാ​നം ബി​ജെ​പി​യെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണെന്നും ​ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.