എഎപിയുടെ പ്രചാരണഗാനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി
എഎപിയുടെ പ്രചാരണഗാനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി
Sunday, May 5, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണഗാ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി. അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ആ​രോ​പി​ച്ച് ‘ജ​യി​ൽ കാ ​ജ​വാ​ബ് വോ​ട്ട് സേ ​ദേം​ഗേ’ എ​ന്നു തു​ട​ങ്ങു​ന്ന പ്ര​ചാ​ര​ണ ഗാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പാ​ർ​ട്ടി ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ​ര​സ്യ കോ​ഡു​ക​ളും ലം​ഘി​ച്ച​തി​നാ​ൽ ഗാ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ശേ​ഷ​മാ​ണു ഗാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. അം​ഗീ​കാ​രം ല​ഭി​ച്ച വി​വ​രം എം​എ​ൽ​എ ദി​ലീ​പ് പാ​ണ്ഡെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.


ക​ഴി​ഞ്ഞ മാ​സ​മാ​ണ് പ്ര​ചാ​ര​ണഗാ​നം പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​യും പാ​ർ​ട്ടി​യെ​യും വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്മീ​ഷ​ൻ ഗാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ നി​ർ​ദേ​ശി​ച്ച​ത്.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് വോ​ട്ടാ​ക്കാ​നാ​ണ് പാ​ർ​ട്ടി ഈ ​ആ​ശ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ഗാ​നം ഇ​തി​നോ​ട​കം ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.