അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
Sunday, May 5, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച ഡ​ൽ​ഹി മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ​ർ സിം​ഗ് ലൗ​ലി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ, ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വീ​രേ​ന്ദ്ര സ​ച്ച്ദേ​വ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ലൗ​ലി ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ലൗ​ലി​ക്കൊ​പ്പം മു​ൻ കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ രാ​ജ് കു​മാ​ർ ചൗ​ഹാ​ൻ, ന​സീ​ബ് സിം​ഗ്, നീ​ര​ജ് ബ​സോ​യ, യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ അ​മി​ത് മ​ല്ലി​ക് എ​ന്നി​വ​രും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മ​റ്റൊ​രു പാ​ർ​ട്ടി​യി​ലും ചേ​രി​ല്ലെ​ന്ന് ലൗ​ലി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മു​ന്പ് പ്ര​വ​ർ​ത്തി​ച്ച ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നേ​ര​ത്തെ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.


ഡ​ൽ​ഹി​യി​ൽ കോ​ണ്‍ഗ്ര​സും എ​എ​പി​യും ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ലൗ​ലി കോ​ണ്‍ഗ്ര​സ് വി​ട്ട​ത്. പി​സി​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള ഐ​എ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ബാ​ബ​രി​യ എ​തി​ർ​ക്കു​ന്നു​വെ​ന്നും ലൗ​ലി ആ​രോ​പി​ച്ചി​രു​ന്നു. 2017 ലും ​ലൗ​ലി കോ​ണ്‍ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.