സ്വർണം പിടികൂടിയ സംഭവം; അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു
സ്വർണം പിടികൂടിയ സംഭവം; അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു
Sunday, May 5, 2024 2:15 AM IST
മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വ​ജി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 25 കി​ലോ സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മും​ബൈ​യി​ലെ അ​ഫ്ഗാ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ രാ​ജി​വ​ച്ചു. മും​ബൈ​യി​ലെ അ​ഫ്ഗാ​നി​സ്ഥാ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സാ​ക്കി​യ വാ​ർ​ദാ​ക് ആ​ണ് ത​ത്‌​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ 25നാ​ണ് 18.6 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​ക്കി​യ​യെ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ്(​ഡി​ആ​ർ​ഐ) സം​ഘം പി​ടി​കൂ​ടി​യ​ത്.

ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഉ​ള്ള​തി​നാ​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ലൂ​ടെ ഇ​ന്ന​ലെ​യാ​ണ് രാ​ജി​വ​യ്ക്കു​ന്ന വി​വ​രം സാ​ക്കി​യ അ​റി​യി​ച്ച​ത്.


അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി താ​ൻ ഏ​റെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​വ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഇ​ത് ഫ​ല​പ്ര​ദ​മാ​യി ത​ന്‍റെ ജോ​ലി ചെ​യ്യാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും സാ​ക്കി​യ പ​റ​ഞ്ഞു.

മൂ​ന്നു വ​ർ​ഷ​മാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും ജോ​ലി രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പി​ൽ സാ​ക്കി​യ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.