തെരുവുനായ് പ്രശ്നത്തിൽ ഇ​ട​പെ​ടാ​നാ​കി​ല്ലെന്ന് സുപ്രീംകോടതി
തെരുവുനായ് പ്രശ്നത്തിൽ ഇ​ട​പെ​ടാ​നാ​കി​ല്ലെന്ന് സുപ്രീംകോടതി
Friday, May 10, 2024 1:44 AM IST
ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ് പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ തീ​ർ​പ്പാ​ക്കി സു​പ്രീം​കോ​ട​തി. 2023ൽ ​പു​തി​യ മൃ​ഗ ജ​ന​നനി​യ​ന്ത്ര​ണ ച​ട്ടം (എ​ബി​സി) നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ഹ​ർ​ജി​യി​ൽ ഇടപെടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത​ത് ഹൈ​ക്കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് ജെ.​കെ. മ​ഹേ​ശ്വ​രി, സ​ഞ്ജീ​വ് കൗ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

കേ​ര​ളം ഉ​ൾ​പ്പെ​ടെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

2001ലെ ​എ​ബി​സി ച​ട്ട​പ്ര​കാ​രം കേ​ര​ള, ക​ർ​ണാ​ട​ക, ബോം​ബെ ഹൈ​ക്കോ​ട​തി​ക​ൾ വ്യ​ത്യ​സ്ത വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി​ച്ച​പ്പോ​ൾ പാ​ടി​ല്ലെ​ന്ന് കേ​ര​ള, ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​ക​ൾ വി​ധി​ച്ചു.


പു​തി​യ എ​ബി​സി ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ത​ത്കാ​ലം ഈ ​കേ​സി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പു​തി​യ എ​ബി​സി ച​ട്ട​ത്തി​ലു​ണ്ട്.

അ​തി​നാ​ൽ, പു​തി​യ എ​ബി​സി ച​ട്ട​പ്ര​കാ​ര​മു​ള്ള ഹൈ​ക്കോ​ട​തി​ക​ളു​ടെ വി​ധി​യി​ൽ ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹ​ർ​ജി അ​ന്തി​മ​വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.