രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ ഉയർന്നു
രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ ഉയർന്നു
Friday, May 10, 2024 1:44 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: 1950നും 2015​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ രാ​​​​​​ജ്യ​​​​​​ത്തെ ഹി​​​​​​ന്ദു ജ​​​​​​ന​​​​​​സം​​​​​​ഖ്യ 7.8 ശ​​​​​​ത​​​​​​മാ​​​​​​നം ഇ​​​​​​ടി​​​​​​ഞ്ഞു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, മു​​​​​​സ്‌​​​​​​ലിം ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​യി​​​ൽ 43.15 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ണ്ടാ​​​​​​യി. ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക് അ​​​​​​ഡ്വൈ​​​​​​സ​​​​​​റി കൗ​​​​​​ൺ​​​​​​സി​​​​​​ൽ ടു ​​​​​​ദ പ്രൈം ​​​​​​മി​​​​​​നി​​​​​​സ്റ്റ​​​​​​ർ(​​​​​​ഇ​​​​​​എ​​​​​​സി-​​​​​​പി​​​​​​എം) ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​ക്കാ​​​​​​ര്യം വ്യ​​​​​​ക്ത​​​​​​മാ​​​​​​യ​​​​​​ത്.

1950ൽ 0.45 ​​​​​​ആ​​​​​​യി​​​​​​രു​​​​​​ന്നു ജൈ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗം 2015ൽ 0.36 ​​​​​​ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു ചു​​​​​​രു​​​​​​ങ്ങി. 1950ൽ ​​​​​​ഹി​​​​​​ന്ദു വി​​​​​​ഭാ​​​​​​ഗം 84.68 ആ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് 2015 ആ​​​​​​യ​​​​​​പ്പോ​​​​​​ഴേ​​​​​​ക്കും 78.06 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ഞ്ഞു. 9.84 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന മു​​​​​​സ്‌​​​​​​ലിം​​​​​​ക​​​​​​ൾ 14.09 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ന്നു. അ​​​​​​താ​​​​​​യ​​​​​​ത്, 43.15 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​ള​​​​​​ർ​​​​​​ച്ച.


65 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ ക്രൈ​​​​​​സ്ത​​​​​​വ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ നേ​​​​​​രി​​​​​​യ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ണ്ട്. 2.24 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 2.36 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി. സി​​​​​​ക്ക് ജ​​​​​​ന​​​​​​സം​​​​​​ഖ്യ 1.24 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് 1.85 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യും ഉ​​​​​​യ​​​​​​ർ​​​​​​ന്നു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പാ​​​​​​ഴ്സി ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ വ​​​​​​ൻ ഇ​​​​​​ടി​​​​​​വു​​​​​​ണ്ടാ​​​​​​യി. 85 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണു പാ​​​​​​ഴ്സി ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഇ​​​​​​ടി​​​​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.