കേജരിവാളിന്‍റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
കേജരിവാളിന്‍റെ ഇടക്കാല  ജാമ്യഹർജി ഇന്നു പരിഗണിക്കും
Friday, May 10, 2024 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​കത​ട്ടി​പ്പു​കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​ന് ജാ​മ്യം ന​ൽ​കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച ഉ​പാ​ധി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജാ​മ്യം ല​ഭി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ​വി നി​ർ​വ​ഹി​ക്ക​രു​തെ​ന്നാ​ണ് ഉ​പാ​ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കേ​സി​ൽ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ന​ട​ത്തു​ക​യെ​ന്ന​ത് മൗ​ലി​കാവ​കാ​ശ​മ​ല്ലെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.