മോഹൻലാൽ-അജോയ് വർമ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി
Tuesday, January 9, 2018 4:50 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​മെന്ന് പ്ര​ഖ്യാ​പി​ച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൂൺഷൂ​ട്ട് എ​ന്‍റ​ർ​ടെയ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ്. മും​ബൈ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത് മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ്. സ​ജു തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ്.

ഒ​ടി​യ​നു ശേ​ഷം സം​വി​ധാ​യ​ക​ൻ വി.എ. ശ്രീ​കു​മാ​ർ മേ​നോ​ൻ മോ​ഹ​ൻ​ലാ​ലി​നെ ത​ന്നെ നാ​യ​ക​നാ​ക്കി ച​രി​ത്ര സി​നി​മ​യാ​യ ര​ണ്ടാ​മൂ​ഴം സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നു മു​ന്പ് ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ എ​ഡി​റ്റ​റും സം​വി​ധാ​യ​ക​നു​മാ​യ അ​ജോ​യ് വ​ർ​മ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തിന്‍റെ ​വിശേഷങ്ങളുമായി മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ആ​ണെ​ന്ന് മു​ന്പ് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

ബി​യോ​ഡ് ദി ​സോ​ൾ, ന​ത്തിം​ഗ് ബ​ട്ട് ലൈ​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ചി​ത്ര​സം​യോ​ജ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ജോ​യ് വ​ർ​മ. എ​സ്ആ​ർ​കെ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യ്തി​ട്ടു​മു​ണ്ട്. പു​തി​യ ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ഒ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്യ്ത മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് നി​മി​ർ നി​ർ​മി​ച്ച സ​ന്തോ​ഷ് ടി. ​കു​രു​വി​ള ആ​ഷി​ഖ് അ​ബു​വി​നൊ​പ്പം മാ​യാ​ന​ദി​യ്ക്ക് നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​വും വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.