സായിയുടെ ഫിദ തീയറ്ററുകളിലേക്ക്
Wednesday, July 19, 2017 4:55 AM IST
സാ​യ്പ​ല്ല​വി​യു​ടെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം ഫി​ദ വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. രാ​ജു സി​രി​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​പ്ര​ണ​യ ചി​ത്ര​ത്തി​ൽ വ​രു​ണ്‍ തേ​ജാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ പ്രീ ​റി​ലീ​സ് ട്രെ​യ്‌ല​ർ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി.

ആ​ദ്യ ട്രെ​യ്‌ല​റി​നെ പോ​ലെ ത​ന്നെ സാ​യ്പ​ല്ല​വി​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പു​തി​യ ട്രെ​യ്‌ല​റും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്രേ​മം എ​ന്ന ചി​ത്രം ദ​ക്ഷി​ണേ​ന്ത്യ മു​ഴു​വ​ൻ ച​ർ​ച്ച​യാ​യ​പ്പോ​ൾ നാ​യ​ക​ൻ നി​വി​ൻ പോ​ളി​യേ​ക്കാ​ൾ ട്രെ​ൻ​ഡ് സെ​റ്റ​ർ ആ​യ​ത് മ​ല​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ സാ​യ് പ​ല്ല​വി ആ​ണ്.

പ്രേ​മ​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നും സാ​യ് പ​ല്ല​വി​യെ തേ​ടി ഓ​ഫ​ർ എ​ത്തി. വി​ജ​യ്, അ​ജി​ത് , വി​ക്രം, സൂ​ര്യ സി​നി​മ​ക​ളി​ൽ സാ​യ് പ​ല്ല​വി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​കേ​ട്ടെ​ങ്കി​ലും ദു​ൽ​ഖ​ർ സ​ൽ​മാ​നൊ​പ്പം ക​ലി എ​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് ര​ണ്ടാ​മ​താ​യി സാ​യ് പ​ല്ല​വി ചെ​യ്ത​ത്.

ഇ​തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും സി​നി​മ​ക​ൾ ഏ​റ്റെ​ടു​ത്തു. തെ​ലു​ങ്കി​ൽ ഫി​ദ എ​ന്ന ചി​ത്ര​മാ​ണ് സാ​യ് പ​ല്ല​വി ചെ​യ്ത​ത്. ഈ ​സി​നി​മ​യു​ടെ ടീ​സ​റി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന സാ​യ് പ​ല്ല​വി​യു​ടെ ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ലെ രം​ഗ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നത്.ഫി​ദ​യു​ടെ സം​വി​ധാ​യ​ക​ൻ ശേ​ഖ​ർ ക​മ്മു​ല​യാ​ണ് സാ​യ് പ​ല്ല​വി നാ​ക്കു​ളു​ക്കി​യും വാ​ക്കു​ക​ൾ പി​ഴ​ച്ചും ഏ​റെ പ്ര​യ​ത്നി​ച്ച് തെ​ലു​ങ്കി​ൽ ഡ​ബ്ബ് ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.
തെ​ല​ങ്കാ​ന പെ​ണ്‍​കു​ട്ടി​യാ​യു​ള്ള സാ​യ് പ​ല്ല​വി​യു​ടെ പ​രി​വ​ർ​ത്ത​നം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ശേ​ഖ​ർ ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. എ​ൻ​ആ​ർ​ഐ യു​വാ​വും തെ​ലു​ങ്കാ​നാ നാ​ട​ൻ പെ​ണ്‍​കു​ട്ടി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ക​ഥ​യാ​ണ് ഫി​ദ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.