"വിലകുറഞ്ഞ പബ്ലിസിറ്റി ആവശ്യമില്ല...'
Friday, July 21, 2017 2:33 AM IST
മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യി​ക നി​ക്കി ഗ​ൽ​റാ​ണി​യു​ടെ സ​ഹോ​ദ​രി​യും തെ​ന്നി​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ടി​യു​മാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നി​ൽ ദ​ണ്ഡു​പാ​ള​യ 2 എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അ​ങ്ങ​നെ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ചി​ത്രം ന​ല്ല​രീ​തി​യി​ൽ തി​യ​റ്റ​റു​ക​ളി​ൽ ഓ​ടു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി ചി​ത്ര​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​മു​ഖ ന​ടി​യു​ടെ അ​ശ്ലീ​ല​വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. ത​ന്‍റെ പേ​രി​ൽ വ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.ചി​ത്ര​ത്തി​ലെ രം​ഗ​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ൽ നി​ന്നും അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വെ​ട്ടി​മാ​റ്റി​യ ദൃ​ ശ്യ​ങ്ങ​ളാ​യി​രു​ന്നു അ​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. മോ​ഡ​ലിം​ഗി​ൽ​നി​ന്ന് നാ​യി​ക​യാ​യി എ​ത്തി​യ​താ​ണ് സ​ഞ്ജ​ന ഗ​ൽ​റാ​ണി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സ​ഞ്ജ​ന​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ എ​ന്ന പേ​രി​ൽ പൂ​ർ​ണ​മാ​യും ന​ഗ്ന​മാ​യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു.ദ​ണ്ഡു​പാ​ള​യ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ദ​ണ്ഡു​പാ​ള​യ 2 എ​ന്ന സി​നി​മ​യി​ൽ സ​ഞ്ജ​ന അ​ഭി​ന​യി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും എ​ടു​ത്ത രം​ഗ​ങ്ങ​ളാ​യി​രു​ന്നു പ്ര​ച​രി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ചി​ത്ര​ത്തി​ലെ ആ ​രം​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് പി​ന്നാ​ലെ രം​ഗ​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു.




അ​ധോ​ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സ​ഞ്ജ​ന അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൈ​ക​ൾ കെ​ട്ടി​യി​ട്ട ശേ​ഷം പീ​ഡി​പ്പി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.ക​ഴി​ഞ്ഞ ആ​ഴ്ച റി​ലീ​സ് ചെ​യ്ത സി​നി​മ​യു​ടെ പ്രൊമോ​ഷ​നു വേ​ണ്ടി ചി​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ രം​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ച​ത് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.