വേറിട്ട പ്രണയകഥയുമായി യു​വേ​ഴ്സ് ല​വിം​ഗ്‌ലി
Wednesday, August 9, 2017 2:12 AM IST
ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത യു​വേ​ഴ്സ് ല​വിം​ഗ്‌ലി പ്രദർശനത്തിനൊരുങ്ങുന്നു. മൂ​ന്ന് ഷെ​ഡ്യൂ​ളു​ക​ളി​ലൂ​ടെ ചി​ത്രീ​ക​രി​ച്ചു പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം മൂ​ന്ന് വ​ർ​ഷ​ത്തെ സാ​വ​കാ​ശ​മെ​ടു​ത്താ​ണ് പ്ര​ദ​ർ​ശ​നയോ​ഗ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. നൂ​റ്റി അ​ന്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണിനിരക്കു​ന്ന​ത്.

വി​ദേ​ശ സി​നി​മ​ക​ളി​ൽ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ൽ​ആ​ദം ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ. ഇ​റ്റാ​ലി​യ​ൻ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​ർ ആ​യ മി​ക്ക് ആ​ദം​ലൂ​യി ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സെ​റ്റു​ക​ൾ ഡി​സൈ​ൻ ചെ​യ്തി​ട്ടു​ള്ള​ത്. അ​ഞ്ഞൂ​റി​ൽ​പ​രം യു​വാ​ക്ക​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​​ത്ത ആ​ൽ​ബി​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ആ​ൽ​ബി, ആ​മി എ​ന്നി​വ​ർ​ക്കൊ​പ്പം റോ​സ്, പൈ​ലി​ച്ച​ൻ, മാ​സ്റ്റ​ർ ആ​ൽ​ബി, മ​നോ​ജ്, ഗി​രി​ഷ്, ഷാ​ജി, യോ​ർ​ക്ക് ബി​നോ, ജോ​ബി, തേ​ക്കും​കാ​ട​ൻ, അ​ന്തോ​ണി, അ​പ്പ​ച്ചാ​യി, തോ​മാ​ച്ചാ​യി സ്നേ​ഹ, ഗ്ലോ​റി എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്രേം​ദാ​സ് ഇ​രു​വ​ള്ളൂ​രിന്‍റെ വരികൾക്ക് അ​ല​ക്സ് പോ​ൾ സം​ഗീ​തം നല്കുന്നു.

ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി​ന്‍റു അ​ന്ന​ ക​ട്ട​യ്ക്ക​ൽ ചിത്രം നിർമിക്കുന്നു. കേ​ര​ള​ത്തി​ലെ റി​ലീ​സിം​ഗി​ന് ഒ​പ്പം ഈ ​സി​നി​മ യു​റോ​പ്യ​ൻ ​രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. മൊ​മെ​ന്‍റം പി​ക്ചേഴ്സാ​ണ് വി​ദേ​ശ​ത്ത് റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.