സജി സുരേന്ദ്രന്‍റെ "ചാർലീസ് ഏയ്ഞ്ചൽ' എത്തുന്നു
Monday, August 21, 2017 2:22 AM IST
സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന "ചാർലീസ് ഏയ്ഞ്ചലിന്‍റെ' ചിത്രീകരണം ആരംഭിക്കുന്നു. സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. കൃഷ്ണ പൂജപ്പുരയുടേതാണ് രചന.

ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി, ലാൽ, രൺജി പണിക്കർ, അലൻസിയർ, പാഷാണം ഷാജി, ബൈജു, ഷാഹിൻ സിദ്ദിഖ്, സോഹൻ സീനുലാൽ, മിഥുൻ രമേഷ്, ബിബിൻ ജോർജ്, അനാർക്കലി മരിക്കാർ, ലെന, പേളി മാണി, ഷാലിൻ സോയ, ആര്യ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈനും സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ബിജിബാൽ, കേരളപുരം ശ്രീകുമാർ, ശീതൾ പിള്ള, സതീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് ഈണംപകരുന്നു. ഡാൽമ പ്രൊഡക്‌ഷൻസിന്‍റെയും ഒറിജിനൽ മൂവീസിന്‍റെയും ബാനറിൽ പി.ടി. സലീം, സതീഷ് ചന്ദ്രൻ, ഷിഹാബ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.