ധൻസികയ്ക്ക് ഏറെയിഷ്ടമുള്ള ആ മലയാളനടൻ..!
Saturday, April 21, 2018 9:39 AM IST
മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ട​ൻ ആരെന്നു വെളിപ്പെടുത്തി തെന്നിന്ത്യൻ യുവനടി സായ് ധൻസിക. യു​എ​ഇ​യി​ൽ ഒ​രു സ്വ​കാ​ര്യ എ​ഫ്എ​മ്മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ധൻസിക പറഞ്ഞു. ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ന​ടി പാ​ർ​വ​തി​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.



ക​ബാ​ലി​യി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ക​ബാ​ലി ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത ചി​ത്ര​മാ​ണ്. ര​ജ​നി​കാ​ന്ത് സാ​റി​ന്‍റെ സാ​ന്നി​ധ്യം കൂ​ട്ട​ത്തി​ലു​ള്ള എ​ല്ലാ​വ​രി​ലേ​ക്കും ഉൗ​ർ​ജം പ​ക​രു​ന്ന​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ളി​മ വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണ്. ക​ബാ​ലി​യു​ടെ എ​ല്ലാ രം​ഗ​ങ്ങ​ളും ത​ന്‍റെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ധ​ൻ​സി​ക പ​റ​ഞ്ഞു.

എ​ന്ത് ചെ​യ്താ​ലും അ​ത് ഒ​ന്നാ​മ​ത്തെ ടേ​ക്കി​ൽ​ത്ത​ന്നെ ചെ​യ്യ​ണം. ര​ജ​നി​സാ​ർ ത​ന്ന ഉ​പ​ദേ​ശം എ​ന്നും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ട് ശി​വാ​ജി ഗ​ണേ​ശ​ൻ സാ​ർ പ​റ​ഞ്ഞ​താ​ണി​ത്- ധ​ൻ​സി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. ത​മി​ഴി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി അ​ടു​ത്തി​ടെ ’സോ​ളോ​യി​ലൂ​ടെ’ മ​ല​യാ​ള​ത്തി​ലും എ​ത്തി​യിരു​ന്നു. കി​ത്ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ധ​ൻ​സി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.