സൈ​ജു കു​റു​പ്പി​ന്‍റെ പൊ​റാ​ട്ടു​നാ​ട​കം; ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Thursday, April 11, 2024 2:55 PM IST
സം​വി​ധാ​യ​ക​ൻ സി​ദീ​ഖ് അ​വ​ത​രി​പ്പി​ച്ച് എ​മി​റേ​റ്റ്സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര നി​ർ​മി​ക്കു​ന്ന പൊ​റാ​ട്ടു​നാ​ട​കം എ​ന്ന സി​നി​മ​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി.

'നാ​ഴൂ​രി പാ​ല് 'എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടി​ന്‍റെ വ​രി​ക​ൾ ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും സം​ഗീ​തം രാ​ഹു​ൽ രാ​ജു​മാ​ണ്. നൗ​ഷാ​ദ് സാ​ഫ്റോ​ണാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

നാ​ട്ടു​പാ​ട്ടി​ന്‍റെ ഈ​ണ​മു​ള്ള പാ​ട്ട് പാ​ടി​യി​രി​ക്കു​ന്ന​ത് രാ​ഹു​ൽ രാ​ജും സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും ചേ​ർ​ന്നാ​ണ്.



ഇ​തി​ന​കം ഏ​റെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് കൗ​തു​ക​ക​ര​മാ​യ ഗാ​നം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ സൗ​ന്ദ​ര്യം തു​ളു​മ്പു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് നൗ​ഷാ​ദ് ഷെ​രീ​ഫാ​ണ്.

സൈ​ജു കു​റു​പ്പ്, രാ​ഹു​ൽ മാ​ധ​വ്, സു​നി​ൽ സു​ഗ​ത, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, ബാ​ബു അ​ന്നൂ​ർ, ഷു​ക്കൂ​ർ വ​ക്കീ​ൽ, ചി​ത്രാ ഷേ​ണാ​യ്, ചി​ത്ര നാ​യ​ർ, ഐ​ശ്വ​ര്യ, ജി​ജി​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.

ഗോ​പാ​ല​പു​ര എ​ന്ന വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്സ് ഉ​ട​മ അ​ബു എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

കാ​ലി​ക പ്ര​സ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യം പ്ര​മേ​യ​മാ​യി വ​രു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ മോ​ഹ​ൻ​ലാ​ൽ, ഈ​ശോ എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് സു​നീ​ഷ് വാ​ര​നാ​ടാ​ന്‍റി​ന്‍റേ​താ​ണ്.

നി​ർ​മാ​ണ നി​ർ​വ്വ​ഹ​ണം - ഷി​ഹാ​ബ് വെ​ണ്ണ​ല. കാ​ഞ്ഞ​ങ്ങാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.