കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും
Wednesday, June 20, 2018 1:01 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും. പ്രി​യ​ദ​ർ​ശ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേജിൽ കൂ​ടി​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ അ​പ്പു​വും ഭാ​ഗ​മാ​കു​ന്നു​ള്ള​ത് സ​ന്തോ​ഷ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റു​ടെ യൗ​വ്വ​ന കാ​ല​ഘ​ട്ട​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്രണവ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​മ്പി ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ഒ​ന്നാ​മ​നി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ല​ഘ​ട്ട​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് പ്ര​ണ​വ് ആ​യി​രു​ന്നു. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ ഒ​ന്നാ​മ​നെ മ​ധു​വാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, സി.​ജെ. റോ​യ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.