ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി അരുൺഗോപിയും പ്രണവും
Monday, July 9, 2018 11:59 AM IST
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിംഗ് കൊച്ചിയിൽ രാവിലെ നടന്നു. "നോട്ട് എ ഡോൺ സ്റ്റോറി' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും അരുൺ ഗോപി തന്നെയാണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അതേസമയം, ജിത്തു ജോസഫിന്‍റെ ആദിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവിന്‍റെ രണ്ടാമത്തെ ചിത്രമാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.