രാ​ജ​മൗ​ലി​യു​ടെ പു​തി​യ സി​നി​മ​യി​ൽ നാ​യി​ക സാ​മ​ന്ത
Tuesday, March 6, 2018 9:57 AM IST
എ​സ്.എ​സ്. രാ​ജ​മൗ​ലി​ സം​വി​ധാ​നം ചെയ്യുന്ന ചിത്രത്തിൽ നടി സാമന്ത നാ​യി​ക​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ബാ​ഹു​ബ​ലി​യു​ടെ റിക്കാ​ർ​ഡ് വി​ജ​യ​ത്തി​നു ശേ​ഷം രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ രാം ​ച​ര​ണും ജൂ​നി​യ​ർ എ​ൻ​ടി​ആ​റും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

സാ​മ​ന്ത​യും രാം ​ച​ര​ണും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന രം​ഗ​സ്ഥ​ലം പ്ര​ദ​ർ​ശ​ന​ത്തി​ന് തയാ​റെ​ടു​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ത​ന്നെ​യാ​ണ് ഇ​വ​രെ വീ​ണ്ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​നി​മ ഒ​രു​ക്കാ​ൻ രാ​ജ​മൗ​ലി​യും ആ​ലോ​ചി​ക്കു​ന്ന​ത്.

സാ​മ​ന്ത​യു​ടെ​താ​യി നി​ര​വ​ധി സി​നി​മ​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന സീ​മാ​രാ​ജ്, വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന ഇ​രു​ന്പ് തി​റൈ തു​ട​ങ്ങി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.