സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്: ക​നി
Friday, August 3, 2018 2:26 PM IST
സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് ന​ടി ക​നി കു​സൃ​തി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഈ ​തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. മ​ല​യാ​ളം, ത​മി​ഴ് സി​നി​മ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​ണ് ത​നി​ക്ക് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സി​നി​മ​യി​ൽ എ​ന്നെ നാ​യി​ക​യാ​ക്കി കാ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ എ​നി​ക്ക് ഫോ​ണി​ൽ മെ​സേ​ജ് വ​ന്നു. അ​തു പി​ന്നെ ഫോ​ണ്‍ വി​ളി​യാ​യി. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണെ​ങ്കി​ൽ രാ​വി​ലെ പ​ത്തി​ന് സം​സാ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല രാ​ത്രി​യു​ള്ള ഫോ​ണ്‍ വി​ളി​യോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. പി​ന്നെ ഫോ​ണ്‍ വി​ളി​യു​മി​ല്ല. സി​നി​മ​യു​മി​ല്ല.

പി​ന്നീ​ട് ആ ​ചി​ത്ര​ത്തി​ൽ മ​റ്റൊ​രു ന​ടി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. ഇ​ങ്ങ​നെ ഒ​രു​പാ​ട് സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഇ​ങ്ങ​നെ​യാ​ണെ​ന്ന് പ​റ​യി​ല്ല. സി​നി​മ മേ​ഖ​ല​യി​ൽ ന​ല്ല ആ​ൾ​ക്കാ​രു​മു​ണ്ട്. സ്കൂ​ൾ പ​ഠ​ന​കാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ സി​നി​മ​യി​ൽ നി​ന്നും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

അ​ന്നൊ​ക്കെ സം​വി​ധാ​യ​ക​ൻ ഒ​ന്ന് അ​ഡ്ജ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​നി​ക്ക് അ​വ​ർ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല സി​നി​മ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ എ​നി​ക്കു ഭ​യ​മാ​യി​രു​ന്നു. ക​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.