University News
റിസര്‍ച്ച് ഫെലോ; വാക്-ഇന്‍-ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടില്‍ റിസര്‍ച്ച് ഫെലോ തസ്തികയിയില്‍ നിയമനത്തിനുള്ള വാക്ഇന്‍ ഇന്റര്‍വ്യൂ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇഞ്ചിച്ചെടിയുടെ വളര്‍ച്ചയും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന നാനോ ഫോര്‍മുലേഷനുകള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ചാണ് ഗവേഷണം.
മൈക്രോബയോളജിയിലോ ബയോ ടെക്‌നോളജിയിലോ എണ്‍പതു ശതമാനമോ അതിലധികമോ മാര്‍ക്കോടെ എം.എസ്.സിയും നെറ്റ് അല്ലെങ്കില്‍ ഗേറ്റുമാണ് യോഗ്യത. പ്രയാപരിധി 26. പ്രതിമാസം 220000 രൂപയാണ് ഫെലോഷിപ്പ് തുക. രണ്ടു വര്‍ഷമാണ് പ്രോജക്ട് കാലാവധി. 9847901149