University News
പരീക്ഷാ ഫലം
2022 ഒക്ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഫിഷെറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (2017 അഡ്മിഷന്‍ റെഗുലര്‍, 2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബിഎ പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നും രണ്ടും സെമസ്റ്ററുകള്‍ (സിബിസിഎസ്എസ് 2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മാര്‍ച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച്് 30 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് സിബിസിഎസ് (2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ ഒന്‍പതു വരെ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 20172022 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് സിബിസിഎസ്എസ് (2014, 2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മേഴ്സി ചാന്‍സ് സെപ്റ്റംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 27നു മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.