University News
ഉന്നത വിദ്യാഭ്യാസ സര്‍വേ; കോളജുകള്‍ക്ക് ഇന്നു കൂടി രേഖകള്‍ സമര്‍പ്പിക്കാം
അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേയുമായി ബന്ധപ്പെട്ട രേഖകള്‍ കോളജുകള്‍ക്ക് ഇന്നു കൂടി സമര്‍പ്പിക്കാം. ഇനിയും രേഖകള്‍ സമര്‍പ്പിക്കാത്ത കോളജുകള്‍ www.aishe.gov.in ല്‍ ഇന്ന് അപ് ലോഡ് ചെയ്യണമെന്ന് സര്‍വകലാശാലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പേപ്പര്‍ ഉള്‍പ്പെടുത്തി

ആറാം സെമസ്റ്റര്‍ ബിവോക് (2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം) പരീക്ഷയില്‍ ന്യൂ മീഡിയ എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ ഏപ്രില്‍ രണ്ടിനു നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്സ് (2014 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 20172018 അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 20172021 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എംഎസ്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി, എംഎസ്‌സി കെമിസ്ട്രി (2014, 2015, 216 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

കഴിഞ്ഞ നവംബറില്‍ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്ില്‍ സമര്‍പ്പിക്കാം.