പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ, സ്റ്റേജ് പെർഫോമൻസ്, പ്രൊജക്റ്റ് മൂല്യനിർണയം എന്നിവ എട്ട്, ഒൻപത് തിയതികളിലായി പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ ബിഎ ഭരതനാട്യം ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ ഒൻപതിന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
ഹാൾടിക്കറ്റ്
എട്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ നാളെ മുതൽ ആരംഭിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ നാളെ മാങ്ങാട്ടുപറമ്പ് കാന്പസിലെ സ്വിമ്മിംഗ് പൂളിൽ എത്തണം. വിശദവിവരങ്ങൾക്ക് 9567029057.