University News
നാളത്തെ നാലാം സെമസ്റ്റർ എംബിഎ, മൂന്നാം വർഷ ബിപിടി പരീക്ഷകൾ മാറ്റി
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംബിഎ, മൂന്നാം വർഷ ബിപിടി പരീക്ഷകൾ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മൂലം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പിജി ഏകജാലകം: എസ്സി, എസ്ടി പ്രത്യേക അലോട്ട്മെന്റ്, ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 29 വരെ

യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സ്പെഷൽ അലോട്ട്മെന്റ് നടത്തും. ഇതിനായി ഇന്നും നാളെയും പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം എസ്സി, എസ്ടി അപേക്ഷകർക്കും പങ്കെടുക്കാം. അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പിന്നീടുള്ള ആവശ്യങ്ങൾക്കായി പുതിയതായി ലഭിച്ച ആപ്ലിക്കേഷൻ നമ്പർ സൂക്ഷിക്കണം. അപേക്ഷകന് നേരത്തെ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതും പുതുതായി ഓപ്ഷൻ നൽകാവുന്നതുമാണ്. മേൽ വിഭാഗത്തിൽ പെടാത്തവർക്കു പുതുതായി ഫീസൊടുക്കി സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കാം. സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ഇന്നു പ്രസിദ്ധീകരിക്കും. സ്പെഷൽ അലോട്ട്മെന്റ് ലിസ്റ്റ് ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്ട്മെന്റ് സ്പോട്ട് അലോട്ട്മെന്റല്ല. ഒന്നാം ഓപ്ഷൻ വഴി വിവിധ പി.ജി പ്രോഗ്രാമുകളിൽ സ്‌ഥിര പ്രവേശനം നേടിയ അപേക്ഷകർക്കൊന്നും തന്നെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കായിട്ടുള്ള സ്പെഷൽ അലോട്ട്മെന്റിൽ അപേക്ഷിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ലാത്തതിനാൽ അത്തരം അപേക്ഷകർ സ്പെഷൽ അലോട്ട്മെന്റിൽ അപേക്ഷിക്കാൻ പാടുള്ളതല്ല.

ബിടെക്, ബിആർക് ഡിഗ്രി പരീക്ഷകൾ

ബിടെക് – മൂന്നാം സെമസ്റ്റർ (പുതിയ സ്കീം – 2014 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2010, 2011, 2012, 2013 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (പുതിയ സ്കീം – 2014 അഡ്മിഷൻ റെഗുലർ, 2013 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2010, 2011, 2012 അഡ്മിഷൻ സപ്ലിമെന്ററി), ഏഴാം സെമസ്റ്റർ (പുതിയ സ്കീം – 2013 അഡ്മിഷൻ റെഗുലർ, 2010, 2011, 2012 അഡ്മിഷൻ സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ (പുതിയ സ്കീം – 2010, 2011, 2012 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നും അഞ്ചും ഏഴും എട്ടും സെമസ്റ്റർ (പഴയ സ്കീം – 2009 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളും, മൂന്നും അഞ്ചും ഏഴും എട്ടും സെമസ്റ്റർ ബിടെക് (2002 മുതൽ 2008 വരെ അഡ്മിഷൻ – മേഴ്സി ചാൻസ് 1997–2001 അഡ്മിഷൻ വിദ്യാർഥികളുടെ 2002 സ്കീം തത്തുല്യം) പരീക്ഷകളും, ബിആർക് മൂന്നാം സെമസ്റ്റർ (2015 അഡ്മിഷൻ റെഗുലർ, 2014 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011, 2012, 2013 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2014 അഡ്മിഷൻ റെഗുലർ/2013 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2011, 2012 അഡ്മിഷൻ സപ്ലിമെന്ററി), ഒമ്പതാം സെമസ്റ്റർ (2012 അഡ്മിഷൻ റെഗുലർ, 2011 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളും നവംബർ 10ന് ആരംഭിക്കും. അപേക്ഷകൾ ഒക്ടോബർ ആറുവരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. മേഴ്സി ചാൻസ് പരീക്ഷകൾക്ക് പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമെ സ്പെഷൽ ഫീസും അടയ്ക്കണം. 2008 അഡ്മിഷൻ വിദ്യാർഥികൾക്ക് 5000 രൂപയും, 2002–2007 അഡ്മിഷൻ വിദ്യാർഥികൾക്ക് ആദ്യതവണ മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 7000 രൂപയും 2002–2006 അഡ്മിഷൻ വിദ്യാർഥികൾക്ക് രണ്ട്, അവസാന മേഴ്സി ചാൻസ് പരീക്ഷയ്ക്ക് 10000 രൂപയും, 1997–2001 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയുമാണ് സ്പെഷൽ ഫീസായി അടയ്ക്കേത്. എല്ലാ പരീക്ഷകൾക്കും സ്പെഷൽ ഫീസ് ഒരു തവണ അടച്ചാൽ മതിയാകും.

പരീക്ഷാഫലം

2016 ജൂണിൽ കെഎൻരാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2016 ജൂണിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 13 വരെ സ്വീകരിക്കും.

2016 ജൂലൈയിൽ നടത്തിയ മൂന്നാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ 13 വരെ സ്വീകരിക്കും.

എംടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് സ്പോട്ട് അഡ്മിഷൻന

തൊടുപുഴ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളജിൽ 2016–17 അധ്യയന വർഷത്തിലേക്കുള്ള എംടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ മൂന്നിന് കോളജിൽ നടത്തും. ബന്ധപ്പെട്ട ബിടെക് വിഷയത്തിൽ 60 ശതമാനം മാർക്കാണ് യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്സി, എസ്ടി വിഭാഗത്തിന് യോഗ്യതയിൽ ഇളവുംഫീസാനുകൂല്യവും ലഭിക്കും. ഫോൺ 04862–25 6222/9447740696.

മാഗസിൻ എഡിറ്റേഴ്സ് ക്യാമ്പ്–2016

ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസും ഡിപ്പാർട്ട്മെന്റ് ഓഫ് പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗും സംയുക്‌തമായി ആലുവ യുസി കോളജിൽ ഒക്ടോബർ 21, 22, 23 തീയതികളിൽ മാഗസിൻ എഡിറ്റേഴ്സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. എൻട്രിഫോം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോമുകൾ ഉടൻതന്നെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ്, എംജി യൂണിവേഴ്സിറ്റി, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് ക്യാമ്പിൽ അംഗത്വം ലഭിക്കുക. കഴിഞ്ഞ വർഷം നടത്തിയ ബെസ്റ്റ് കോളജ് മാഗസിൻ മത്സരത്തിന്റെ അവാർഡുകൾ ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വിതരണം ചെയ്യും.

സ്പെഷൽ വിജിലൻസ് സ്ക്വാഡ് മീറ്റിംഗ് നടത്തി

യൂണിവേഴ്സിറ്റി പരീക്ഷകളിൽ ക്രമക്കേടുകൾ തടയുന്നതിനായി പുനഃസംഘടിപ്പിച്ച സ്പെഷൽ വിജിലൻസ് സ്ക്വാഡിലെ കൺവീനർമാരുടെയും മെമ്പർമാരുടെയും യോഗം സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്

ഓഡിറ്റോറിയത്തിൽ നടത്തി. പരീക്ഷാ കൺവീനർ ഡോ. ആർ. പ്രഗാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊ വൈസ് ചാൻസലർ ഡോ. ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് പരീക്ഷാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.