University News
പിജി ഏകജാലകം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്തു യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 24നു വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. 24നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.

വിദ്യാർഥി സംരംഭകത്വ പ്രോജക്ടുകൾക്ക് (സ്റ്റാർട്ടപ്പ്) അപേക്ഷിക്കാം

ബിസിനസ് ഇന്നൊവേഷൻസ് ആൻഡ് ഇൻകുബേഷൻ സെന്റർ (ബിഐഐസി) അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും വിദ്യാർഥികളിൽ നിന്നു വിദ്യാർഥി സംരംഭകത്വ പ്രോജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്ര–സാങ്കേതിക വിഭാഗത്തിലുള്ള വിദ്യാർഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൂർവ വിദ്യാർഥികൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സർവകലാശാലയിലെ വിവിധ ശാസ്ത്ര വകുപ്പുകൾക്ക് കീഴിലുള്ള ലാബ് സൗകര്യവും ഒരു അധ്യാപകന്റെ മേൽനോട്ടവും ഉറപ്പാക്കും. പ്രോജക്ട് തൃപ്തികരമാണെങ്കിൽ പ്രാഥമിക സഹായധനമായി പതിനായിരം രൂപയും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും വിദ്യാർഥി സംരംഭകനു ലഭ്യമാക്കും. കൂടാതെ പേറ്റന്റ് നിയമം, ഇ–സംരംഭകത്വം, തൊഴിൽ സംരംഭകത്വം എന്നിവയിൽ പാഠ്യപദ്ധതി പരിശീലനവും ലഭ്യമാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ അഞ്ച്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും വെബ് സൈറ്റ്: ംംം.സിൃര.ീൃഴ.ശി/യശശര, ംംം.ാഴൗ.മര.ശി. ഫോൺ 9447090000.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബിഎസ്സി എംഎൽടി (റെഗുലർ, സപ്ലിമെന്ററി – 2014 അഡ്മിഷൻ, 2013നു മുമ്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ നവംബർ ഒന്നു മുതൽ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ അതത് കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

2015 സെപ്റ്റംബറിൽ നടത്തിയ എംഎ സംസ്കൃതം (ജനറൽ) ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ്, രണ്ടാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.