University News
അഞ്ചാം സെമസ്റ്റർ ഡിഡിഎംസിഎ പരീക്ഷകൾ ജനുവരി നാലിന് തുടങ്ങും
അഞ്ചാം സെമസ്റ്റർ ഡിഡിഎംസിഎ (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ 2017 ജനുവരി നാലിന് ആരംഭിക്കും. അപേക്ഷകൾ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർഫൈനോടെ 19 വരെയും സ്വീകരിക്കും.

പരീക്ഷാ ഫലം

2016 ഓഗസ്റ്റ് മാസം നടത്തിയ അവസാന വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 17വരെ സ്വീകരിക്കും.

2015 ഡിസംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (റെഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 17 വരെ സ്വീകരിക്കും.

2015 ഡിസംബർ, 2016 ജൂൺ മാസങ്ങളിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 17 വരെ സ്വീകരിക്കും.

2015 ഡിസംബർ മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ (പിജിസിഎസ്എസ്), എംഎസ്സി കംപ്യൂട്ടർ സയൻസ് (നോൺ സിഎസ്എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 16 വരെ സ്വീകരിക്കും.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബിഎസ്സി ഗണിതശാസ്ത്രം (സിബിസിഎസ്എസ്) വൊക്കേഷണൽ മോഡൽ രണ്ട് പരീക്ഷയുടെ കംപ്യൂട്ടർ സയൻസ് വൊക്കേഷണൽ പേപ്പറിന്റെ പ്രാക്ടിക്കൽ എട്ടു മുതൽ അതാത് കോളജുകളിൽ നടത്തും.

വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും.

ബിഎ കഥകളി മദ്ദളം, ചെണ്ട പ്രാക്ടിക്കൽ

തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ബിഎ ഒന്നാം സെമസ്റ്റർ (റെഗുലർ – 2016 അഡ്മിഷൻ, സപ്ലിമെന്ററി) മദ്ദളം, ചെണ്ട പ്രാക്ടിക്കൽ പരീക്ഷകൾ അഞ്ച്, ആറ് തീയതികളിൽ കോളജിൽ നടത്തും.
ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും.

ജലശുദ്ധീകരണം അടിസ്‌ഥാനമാക്കി പഞ്ചദിന ശില്പശാല

ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും ബ്രിട്ടനും സംയുക്‌തമായി ജലശുദ്ധീകരണത്തെ അടിസ്‌ഥാനമാക്കി പഞ്ചദിന ശില്പശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ 12 മുതൽ നടത്തും.

ജലശുദ്ധീകരണത്തിലെ നവീന സാധ്യതകളും, വെല്ലുവിളികളും, നാനോ–ബയോ മെറ്റീരിയലുകളുടെ സഹായത്തോടെയുള്ള പുരോഗതികളുമാണ് ശില്പശാലയുടെ പ്രമേയം.

ലോകപ്രശസ്തരായ 30–ഓളം ശാസ്ത്രജ്‌ഞർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഐഐയുസിഎൻഎൻ ഡയറക്ടർ പ്രഫ. സാബു തോമസ്, ബ്രിട്ടനിലെ ബാംഗർ യൂണിവേഴ്സിറ്റി പ്രഫസർ ദുരൈ പ്രഭാകരൻ രാഘവാലു തിരുമലൈ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും.

ശില്പശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. 9497812510,

ബിഎസ്സി എംഎൽടി സീറ്റൊഴിവ്

സ്കൂൾഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ബിഎസ്സി എംഎൽടി കോഴ്സിന് സീറ്റൊഴിവുണ്ട്.

റാങ്ക് ലിസ്റ്റിൽ 1201 മുതൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം ഏഴിന് രാവിലെ 11ന്് കോട്ടയം ഗാന്ധിനഗറിലുള്ള എസ്എംഇ ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരണം.

വിശദവിവരങ്ങൾ www.sme.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 0481–6061014, 6061012.