University News
നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി ഫലം പ്രസിദ്ധീകരിച്ചു
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുന:പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ജനുവരി 11 വരെ സ്വീകരിക്കും.

കരാർ നിയമനം

പ്രതിമാസം 20000 രൂപ പ്രതിഫലത്തിൽ കരാർ അടിസ്‌ഥാനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. എസ്എസ്എൽസി, പ്രൂഫ് റീഡിംഗ് (ലോവർ) എംജിടിഇ, കെജിടിഇ, 18 മാസത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18–36. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ ഒന്ന്, എംജി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686560 എന്ന വിലാസത്തിൽ ജനുവരി 20നു മുൻപായി അപേക്ഷിക്കണം.