University News
നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി ഫലം പ്രസിദ്ധീകരിച്ചു
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ് റെഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 16 വരെ സ്വീകരിക്കും.

സെപ്റ്റംബറിലെ ഫൈനൽ സെമസ്റ്റർ എംഎസ്സി അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ് (നോൺ സിഎസ്എസ്–സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 12 വരെ സ്വീകരിക്കും.

സെപ്റ്റംബറിലെ അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോതെറാപി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 12 വരെ സ്വീകരിക്കും.

ഒക്ടോബറിൽ നടത്തിയ അവസാന സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പരിക്ഷയിൽ ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ വിദ്യർഥികളായ വിനീതാ വിൻസന്റ് (2600/3500) ഒന്നാം റാങ്കും ആദിത്യ. ടി, എലിസബത്ത് തങ്കച്ചൻ (2572/3500) എന്നിവർ രണ്ടാം റാങ്കും സബീനാ മേരി ഏബ്രഹാം (2540/3500) മൂന്നാം റാങ്കും നേടി.

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പരിക്ഷയിൽ ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ വിദ്യർഥികളായ അരുൺകുമാർ.എൻ.വി (3335/4400) ഒന്നാം റാങ്കും അഞ്ജുബേബി (3259/4400) രണ്ടാം റാങ്കും സുബി സുകുമാരൻ (3176/4400) മൂന്നാം റാങ്കും നേടി. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ 12 വരെ സ്വീകരിക്കും

സെപ്റ്റംബറിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപി (2014 റഗുലർ അഡ്മിഷൻ/2008–13 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.

സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 13 വരെ സ്വീകരിക്കും.

ഏപ്രിലിൽ നടത്തിയ ഒന്നു മുതൽ ആറു വരെ സെമസ്റ്റർ എംസിഎ (ഓഫ് കാമ്പസ് റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ചാലക്കുടി നിർമല ഓഫ്കാമ്പസ് സെന്ററിലെ ഡോണ വിൻസെന്റ് (3031), ഫെമിയ ഷൗക്കത്ത് (2993), എസ്.എ. ഫർസാന (2982) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടി. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ 16 വരെ സ്വീകരിക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (ന്യൂ സ്കീം–2016 റെഗുലർ അഡ്മിഷൻ ആൻഡ് 2016നു മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾക്ക് അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർ ഫൈനോടെ ഒൻപതു വരെയും അപേക്ഷിക്കാം.

റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 30 രൂപയും (പരമാവധി 150) സിവി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.

ബിടെക് അവധി

ബിടെക് പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് നടക്കുന്നതിനാൽ എംജി സർവകലാശാലയുടെ കീഴിൽ വരുന്ന കോളജുകളിൽ ആറ്, എട്ട് സെമസ്റ്റർ ബിടെക് റെഗുലർ ക്ലാസ് മൂന്നു മുതൽ 13 വരെ ഉണ്ടായിരിക്കില്ല.സ്വൈപ്പ് ചെയ്യൂ, പണം നൽകൂ