University News
അഞ്ചാം സെമസ്റ്റർ ബിഎ കോർപറേറ്റ് ഇക്കണോമിക്സ് പരീക്ഷകൾ 17ന് ആരംഭിക്കും
അഞ്ചാം സെമസ്റ്റർ ബിഎ കോർപറേറ്റ് ഇക്കണോമിക്സ് (സിബിസിഎസ്എസ് അണ്ടർഗ്രാജ്വേറ്റ് റെഗുലർ) പരീക്ഷകൾ 17ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സിഎസ്എസ് – 2015 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 13ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

അപേക്ഷാത്തീയതി

ഒന്നാം സെമസ്റ്റർ എംബിഎ (2016 അഡ്മിഷൻ റെഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി/2013 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾക്ക് 11 വരെയും 50 രൂപ പിഴയോടെ 12 വരെ യും 500 രൂപ സൂപ്പർ ഫൈനോടെ 16 വരെയും അപേക്ഷിക്കാം.

റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 30 രൂപ (പരമാവധി 150രൂപ) സിവിക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.

പ്രാക്ടിക്കൽ പരീക്ഷ

തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ബിഎ കഥകളി സംഗീതം (സിബിസിഎസ്എസ് റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ (കോംപ്ലിമെന്ററി) ഒമ്പതിനു കോളജിൽ.

പരീക്ഷാഫലം

2016 സെപ്റ്റംബറിൽ നടത്തിയ അവസാന വർഷ ബിഎസ്സി നേഴ്സിംഗ് (റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനിലെ ബ്ലെസി അനിൽ ജേക്കബ് ഒന്നാം റാങ്കും, പത്തനംതിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷനിലെ നീതു ജി. നായർ രണ്ടാം റാങ്കും, പാലാ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനിലെ നീതു നാരായണൻ വി.വി. മൂന്നാം റാങ്കും നേടി.

സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 11 വരെ സ്വീകരിക്കും.

2015 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ് റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജനുവരി 11 വരെ സ്വീകരിക്കും.

2015 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം എൽഎൽബി (ഓണേഴ്സ്) റെഗുലർ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 9 വരെ സ്വീകരിക്കും.

2015 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്) റെഗുലർ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 9 വരെ സ്വീകരിക്കും.