University News
ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം പരീക്ഷ 31ന് ആരംഭിക്കും
ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (പുതിയ സ്കീം2 016 അഡ്മിഷൻ െ റഗുലർ ആൻഡ 20 16ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷ 31ന് ആരംഭിക്കും.

<ആ>അപേക്ഷാതീയതി

തേർഡ് പ്രഫഷണൽ എംബിബിഎസ് ഒന്നാം ഭാഗം സപ്ലിമെൻററി ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പൈർ ഫനോടെ 30 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ സിവി ക്യന്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം.

അവസാന വർഷ ബിഡിഎസ് ഒന്നാം ഭാഗം (2008 മുതലുള്ള അഡ്മിഷൻ പുതിയ സ്കീം ആൻഡ 2008ന് മുന്പുള്ള അഡ്മിഷൻ പഴയ സ്കീം) ഡിഗ്രി സപ്ലിമെൻററി പരീക്ഷകൾ ഫെബ്രുവരി എട്ടു മുതൽ ആരംഭിക്കും. അപേക്ഷകൾ 27വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പൈർ ഫനോടെ 30 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ സിവി ക്യന്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടയ്ക്കണം.

<ആ>പ്രാക്ടിക്കൽ പരീക്ഷ

2016 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, ബിഎഫ്ടി സിബിസിഎസ്എസ്റഗുലർ (2016 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ അതതു കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.

2016 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലകട്രോണിക്സ് (റഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ അതതു കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.

<ആ>പരീക്ഷാഫലം

2016 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇൻഫർമേഷൻ ടെക്നോളജി (പിജിസിഎസ്എസ്റഗുലർ, സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ഫെബ്രുവരി രണ്ടു വരെ സ്വീകരിക്കും.

<ആ>ലൈബ്രറി ഉപദേശക സമിതി

ലൈബ്രറി ജീവനക്കാരിൽ നിന്നു ലൈബ്രറി ഉപദേശക സമിതിയിലേക്ക് ഒരു പ്രതിനിധിക്കായുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിനു നടത്താൻ വിജ്‌ഞാപനം ചെയ്തു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.