University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ‌്സി പ​രീ​ക്ഷ​ക​ൾ 25ന് ​ആ​രം​ഭി​ക്കും
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ‌്സി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌സി (പു​തി​യ സ്കീം 2009 ​മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഡി​പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ 2015 അ​ഡ്മി​ഷ​ൻ വ​രെ​യു​ള്ള സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 25നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് (2013 & 2014 ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 19നു ​ആ​രം​ഭി​ക്കും.

ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷ​ക​ൾ

2017 മേ​യി​ൽ ന​ട​ത്തു​ന്ന ബി​ടെ​ക് ആ​ൻ​ഡ് ബി​ആ​ർ​ക് (പു​തി​യ സ്കീം, ​പ​ഴ​യ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. സി​വി ക്യാ​ന്പ് ഫീ​സാ​യി സെ​മ​സ്റ്റ​റൊ​ന്നി​നു റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ 50 രൂ​പ (പ​ര​മാ​വ​ധി 200) പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം. എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ​യും അ​ട​ക്ക​ണം. 2008 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ 5000 രൂ​പ​യും, 2007 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ 7000 രൂ​പ​യും, ഫൈ​ന​ൽ മേ​ഴ്സി ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ 10000 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ, മെ​യി​ൻ പ്രൊ​ജ​ക്ട്, വൈ​വ

പ​ത്ത​നം​തി​ട്ട യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് ലൈ​ഫ് സ​യ​ൻ​സി​ൽ 2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​ഴി​നു ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ഐ​ടി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ലാ​ബ് എ​ക്സാം മെ​യി​ൻ പ്രൊ​ജ​ക്ട്, കോ​ഴ്സ് വൈ​വ എ​ന്നി​വ 10നു ​കോ​ന്നി വി​എ​ൻ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും, 10 മു​ത​ൽ 12 വ​രെ ഇ​ട​കൊ​ച്ചി സി​യ​ന്ന കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.
ആ​റാം സെ​മ​സ​റ്റ​ർ ബി​എ സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2017 പ​രീ​ക്ഷ​ക​ളു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്യൂ​വേ​ഷ​നും വൈ​വാ​വോ​സി​യും 18നു ​തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലും 19നു ​കോ​ട്ട​യം ബി​സി​എം കോ​ള​ജ്, കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സികം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 18 വ​രെ സ്വീ​ക​രി​ക്കും.
2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി മാ​ത്സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 18 വ​രെ സ്വീ​ക​രി​ക്കും.

പി​ജി മൂ​ല്യ​നി​ർ​ണ​യം : ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ല​ഭി​ച്ചി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ ഏ​ഴി​ന് മു​ൻ​പാ​യി മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം.

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ൽ യോ​ഗം

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ന്‍റെ യോ​ഗം മേ​യ് ആ​റി​നു രാ​വി​ലെ 10നു ​ഭ​ര​ണ​വി​ഭാ​ഗം സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​നു​ള്ള പ്ര​മേ​യ​ങ്ങ​ൾ 15നു ​മു​ൻ​പാ​യി ര​ജി​സ്ട്രാ​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം.