University News
ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ​​എ: ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റാ​യി
ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ​​എ: ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​സ​ട​ച്ചു 11ന് ​​വൈ​​കു​ന്നേ​​രം നാ​​ലി​​നു മു​​ൻ​​പാ​​യി കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. അ​ല്ലെ​ങ്കി​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ ഹ​​യ​​ർ ഓ​​പ്ഷ​​ൻ ഡി​​ലീ​​റ്റ് ചെ​​യ്യ​​ണം. സ്ഥി​​ര​പ്ര​​വേ​​ശം നേ​​ടി​​യ​​വ​​ർ ഹ​​യ​​ർ ഓ​​പ്ഷ​​ൻ റ​​ദ്ദാ​​ക്കേ​​ണ്ട​​തി​​ല്ല. 12 മു​​ത​​ൽ 14 വ​​രെ ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം. ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​ത്താ​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ കോ​​ള​​ജു​​ക​​ളി​​ൽ ഫീ​​സ​​ട​​ച്ചു സ്ഥി​​ര​പ്ര​​വേ​​ശ​​നം നേ​ട​ണം. ഫീ​​സ് സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് വെ​​ബ്സൈ​​റ്റി​​ൽ.

അ​​വ​​സാ​​ന മേ​​ഴ്സി​​ചാ​​ൻ​​സ് പ​​രീ​​ക്ഷ

ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി മൈ​​ക്രോ ബ​​യോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി ആ​​ൻ​​ഡ് ബ​​യോ​​ടെ​​ക്നോ​​ള​​ജി (പ​​ഴ​​യ സ്കീം 2012 ​​ന് മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ​​ക​​ൾ 10 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​ ഫൈ​​നോ​​ടെ 18 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 10,0 00 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​ ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മേ അ​​ട​യ്​​ക്ക​​ണം. പ​​രീ​​ക്ഷാ തീ​​യ​​തി പി​​ന്നീ​​ട​​റി​​യി​​ക്കും.

ബി​​കോം പ്രാ​ക്‌​ടി​ക്ക​​ൽ പ​​രീ​​ക്ഷ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് (കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ കോ​​ട്ട​​യം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി തൊ​​ടു​​പു​​ഴ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ന​ട​ത്താ​നി​രു​ന്ന പ്രാ​​ക്ടി​​ക്ക​​ൽ 12, 19, 26 തീ​യ​​തി​​ക​​ളി​​ൽ പാ​​ലാ, ചൂ​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ ക്ര​​മ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട ദി​​വ​​സം ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​സി​​എ പ്രാ​​ക്ടി​​ക്ക​​ൽ ടൈം​​ടേ​​ബി​​ൾ

2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​സി​​എ (ഓ​​ഫ് കാ​​ന്പ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് 2012നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് 2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​തു​​ക്കി​​യ ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ചു തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി എ​​ന്നീ ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പ്രാ​​ക്ടി​​ക്ക​​ൽ 12, 13 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം രാ​​മ​​പു​​രം മാ​​ർ അ​​ഗ​​സ്തീനോ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പി.​​കെ. അ​​ന്പി​​ളി (ബ​​യോ​​കെ​​മി​​സ്ട്രി), എ.​​ആ​​ർ. ബി​​ന്ദു (ഫാ​​ർ​​മ​​സി), സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ് (മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്), എ​​സ്. ധ​​ന്യ (മൈ​​ക്രോ​​ബ​​യോ​​ള​​ജി), ഡി. ​​പ്ര​​മോ​​ദ്, മാ​​യ. ജെ. ​​പി​​ള്ള, ആ​​ലി മോ​​ളി വ​​ർ​​ഗീ​​സ്, പി.​​എ​​സ്. സ്മി​​ത (എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), എം.​​വി. ഗാ​​യ​​ത്രി, സി.​വി. അ​​നു​​പ​​മ നാ​​യ​​ർ, ബി​​നൂ​​ജ ജോ​​സ​​ഫ്, ജി​​ഷ ജോ​​ണ്‍ (ഇം​​ഗ്ലീ​​ഷ്), എ​​സ്. ചി​​ത്ര (ബ​​യോ​​സ​​യ​​ൻ​​സ്), എ​​ൻ.​​പി. ദേ​​വി (ഫി​​സി​​യോ​​ള​​ജി), ത​​ങ്ക​​ച്ച​​ൻ മാ​​ത്യൂ (ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), സ​​ന്ധ്യ ഗോ​​വി​​ന്ദ​​ൻ (സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), ബി​​ജു. പി.​കെ. പ​​റ​​യ​​പ​​റ​​ന്പി​​ൽ (കെ​​മി​​സ്ട്രി), കി​​ര​​ണ്‍ മാ​​ത്യൂ, പൗ​​ലോ​​സ് തോ​​മ​​സ് (ഫി​​സി​​ക്സ്), കെ. ​​ജെ. മാ​​ത്യൂ, ഇ​​ബ്രാ​​ഹിം ചോ​​ല​​യ്ക്ക​​ൽ, കെ.​ജി. ത​​ദേ​​വൂ​​സ് (ഇ​​ക്ക​​ണോ​​മി​​ക്സ്), രാ​​ജേ​​ഷ് കു​​ര്യ​​ൻ, പി. ​​ലി​​ജീ​​ഷ് (കോ​​മേ​​ഴ്സ്), ബു​​ദ ലോ​​റെ​​ൻ​​സോ (സി​​റി​​യ​​ക്), കെ. ​​നി​​തി​​ൻ (മാ​​സ് ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം), ജി​​ജോ മാ​​ത്യു (മ​​ല​​യാ​​ളം), റേ​​ട്ടാ മെ​​ലാ​​കു ഭെ​​യ്സാ (ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്) എ​​ന്നി​​വ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കി.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​സ്‌​സി ബ​​യോ​​ഫി​​സി​​ക്സ്, എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി കോ​​ഴ്സു​​ക​​ളി​​ൽ 2017 19 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റു വീ​​തം ഒ​​ഴി​​വു​​ണ്ട്. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 10നു ​​രാ​​വി​​ലെ 11നു ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍ : 0481 2731035, സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സി​​ൽ 2017 19 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ എ​സ്‌​സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദ​​മാ​ണു യോ​​ഗ്യ​​ത. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 11ന് ​​രാ​​വി​​ലെ 10നു ​സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 0481 2732922.