University News
മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കു ഗ്രാ​ജ്വേ​റ്റ് മ​റൈ​ൻ എ​ൻ​ജി​നി​യേ​ഴ്സ് കോ​ഴ്സ്
കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഷി​​​പ്പിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മും​​​ബൈ​​​യി​​​ലു​​​ള്ള മാ​​​രി​​​ടൈം ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന ഗ്രാ​​​ജ്വേ​​​റ്റ് മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ കോ​​​ഴ്സി​​​ന് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ക്‌ടോ​​​ബ​​​ർ ഒ​​​ന്നി​​നു ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കും. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​താ​​​ണു കോ​​​ഴ്സ്. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ എ​​​ട്ടു മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നത്തെത്തുട​​​ർ​​​ന്ന് ഷി​​​പ്പിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ 10 മാ​​​സ​​​ത്തെ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണു കോ​​​ഴ്സ്. കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷ​​​മു​​​ള്ള കോ​​​ന്പീ​​​റ്റ​​​ൻ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ പാ​​​സാ​​​യാ​​​ൽ ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ വ​​​രെ​​​യാ​​​കാ​​​ൻ സാ​​​ധി​​​ക്കും.

മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും. ഓ​​​ഗ​​​സ്റ്റ് 31ന​​​കം ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2017 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് 28 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ​​​യും ഇ​​​ള​​​വു​​​ണ്ട്.

ആ​​​കെ 40 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കോ​​​ഴ്സ് ഫീ​​​സ് 4, 50,000 രൂ​​​പ. ക​​​പ്പ​​​ലി​​​ലെ പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​ത്ത് പ്ര​​​തി മാ​​​സം 15,000 രൂ​​​പ സ്റ്റൈ​​​പ്പൻ​​​ഡ് ല​​​ഭി​​​ക്കും.

മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ് മാ​​​തൃ​​​ക​​​യി​​​ൽ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഓ​​​ണ്‍ ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ്, പ്ര​​​ഫ​​​ഷ​​​ണ​​​ൽ നോ​​​ള​​​ജ് ടെ​​​സ്റ്റ്, ഇം​​​ഗ്ലീ​​​ഷ് ലാം​​​ഗ്വേ​​​ജ് ടെ​​​സ്റ്റ്, റീ​​​സ​​​ണിം​​​ഗ് എ​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത, ചെ​​​ന്നൈ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. 1,000 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഈ ​​​മാ​​​സം 23ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News