University News
പരീക്ഷാതീയതി
ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംബിഎ പ്രത്യേക മേഴ്സിചാൻസ് (2001 മുതൽ 2007 വരെയും, 20082009 അഡ്മിഷനും, 2010 ആൻഡ്് 2011 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള രണ്ട ാം മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 22 ന് ആരംഭിക്കും. ഈ പരീക്ഷയ്ക്ക് തൃക്കാക്കര ഭാരതമാതാ കോളജും, ഏറ്റുമാനുർ മംഗളം എൻജിനിയറിംഗ് കോളജും മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.

പരീക്ഷാഫലം

2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്‍ററി, ബെറ്റർമെന്‍റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ 13 വരെ സ്വീകരിക്കും.

2016 നവംബറിൽ നടത്തിയ മൂന്നും അഞ്ചും ഒന്പതും സെമസ്റ്റർ ബിആർക് (റെഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ 11 വരെ സ്വീകരിക്കും.

2017 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിഎസ്എസ് റെഗുലർ ആൻഡ് സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജിലെ സ്നേഹാ ജോസ്, പാലാ സെന്‍റ് തോമസ് കോളജിലെ അമലാ ഷാലിയ ജോസഫ്, മൂവാറ്റുപുഴ നിർമ്മല കോളജിലെ ആൻ മേരി ടോമി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സെപ്റ്റംബർ 13 വരെ സ്വീകരിക്കും.

പ്രൊജക്റ്റ് ഫെലോ ഒഴിവ്

ഇന്‍റർനാഷണൽ ആന്‍റ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആന്‍റ് നാനോ ടെക്നോളജിയിൽ Self assembled nano structured silica graphene oxide coreshell particle reinforced natural rubber composites എന്ന ഡിഎസ്ടി പ്രോജക്റ്റിൽ പ്രോജക്റ്റ് ഫെലോ ഒഴിവിൽ അപേക്ഷകൾ ക്ഷണിച്ചു. രണ്ടു വർഷമാണ് പ്രോജക്്ട് കാലാവധി. പ്രതിമാസം 25,000 രൂപ ഫെലോഷിപ്പ് ലഭിക്കും. റബർ ടെക്നോളജി, പോളിമർ ടെക്നോളജി, കെമിക്കൽ ടെക്നോളജി, നാനോ ടെക്നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടു കൂടിയ ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോറും അല്ലെങ്കിൽ കെമിസ്ട്രിയിൽ 60 ശതമാനം മാർക്കോടുകൂടിയ ബിരുദനന്തരബിരുദവും യുജിസി, സി എസ്ഐ ആർ നെറ്റുമാണ് യോഗ്യത. അപേക്ഷകൾ പ്രഫ. സാബു തോമസ്, ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ് (പിഒ), കോട്ടയം 686 560 എന്ന വിലാസത്തിൽ സെപ്റ്റംബർ 11 വരെ സ്വീകരിക്കും.