University News
പിജി ഏകജാലകം: ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി 2017ൽ പിജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹത ലഭിച്ച അപേക്ഷകർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ചു എട്ടിന് വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്.

എട്ടിന് വൈകുന്നേരം നാലിനു മുന്പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. തുടർന്നുള്ള അലോട്ട്മെന്‍റിൽ ഇവരെ പരിഗണിക്കുന്നതല്ല.

താത്കാലിക പ്രവേശനം നേടുന്നവർ തങ്ങളുടെ അലോട്ട്മെന്‍റ് മെമ്മോയും അസൽ സാക്ഷ്യപത്രങ്ങളും പരിശോധനക്കുശേഷം തിരിച്ചു വാങ്ങേണ്ടതാണ്. ഇവർ കോളജുകളിൽ പ്രത്യേകമായി ഫീസ് അടക്കേണ്ടതില്ല. എന്നാൽ ഓണ്‍ലൈനായി നിശ്ചിത സർവകലാശാലാ ഫീസ് അടക്കേണ്ടതാണ്.
അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തനാണെങ്കിൽ തുടർ അലോട്ട്മന്‍റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതാണ്. ഹയർ ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള സൗകര്യം ഒന്പതു മുതൽ 11 വരെ ലഭ്യമാണ്. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്‍റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം ലഭിക്കുന്ന പുതിയ അലോട്ട്മെന്‍റ് നിർബന്ധമായി സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപെടുകയും ചെയ്യും. ഒന്പതു മുതൽ 11 വരെ ഓപ്ഷനുകൾ പുന: ക്രമീകരിക്കാം.

ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്‍റ് വരെ താത്കാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർ ഒഴികെയുള്ളവർ നിശ്ചിത ട്യൂഷൻ ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം ഭകണ്‍ഫർമേഷൻ സ്ലിപ്’ ചോദിച്ചു വാങ്ങി പ്രവേശനം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍ : 0481 6555563, 2733379, 2733581.

എംജി ബിരുദ ഏകജാലകം

എംജി സർവകലാശാലാ ഏകജാലകം വഴി 2017 ൽ ബിരുദ പ്രവേശനത്തിന് രണ്ടാം ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം ഘട്ട അലോട്ട്മെന്‍റ് ഇന്നു പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് അർഹത ലഭിച്ച അപേക്ഷകർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി സർവകലാശാല അക്കൗ
ണ്ടിൽ വരേണ്ട ഫീസടച്ചു ഒന്പതിനു വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം

ഒന്പതിനു വൈകുന്നേരം നാലിനു മുന്പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.

പരീക്ഷാഫലം

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസ് 2016 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്‍റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്ഡി പ്രോഗ്രാം

എംജി സർവകലാശാലാ ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയും സിഎസ്ഐആർ ലാബ് ആയ കാരക്കുടി സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് നടത്തുന്ന പ്രോജക്റ്റിൽ പിഎച്ച് ഡി പ്രോഗ്രാമിൽ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, എൻജിനിയറിംഗ് എന്നീ മേഖലകളിൽ നിന്നും സിഎസ്ഐ ആർ, യൂജിസി ഫെലോഷിപ്പിന് അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അർഹരായ അപേക്ഷകർ വിശദമായ ബയോഡാറ്റ മെയൗവേീാമെ@ാഴൗ.മര.ശി എന്ന ഇമെയിൽ വിലാസത്തിൽ 15 നകം അയയ്ക്കണം. ഫോണ്‍ : 9447 149 547.

പ്രഫ. സാബു തോമസ് എംജിയിൽ പിവിസിയായി ചുമതലയേറ്റു

കോട്ടയം: എംജി സർവകലാശാലാ പ്രൊ വൈസ് ചാൻസലറായി എംജിയിലെ ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടറും സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ പ്രഫസറുമായ ഡോ. സാബു തോമസ് ചുമതലയേറ്റു. സർവകലാശാലാ അധ്യാപകനായി 30 വർഷത്തെ പരിചയമുള്ള ഇദ്ദേഹം പോളിമർ സയൻസിൽ ശാസ്ത്രജ്ഞനും, ഈ രംഗത്തെ അതുല്യ നേട്ടങ്ങളുടെ ഉടമയുമാണ്. നാനോ മെഡിസിൻ, ഗ്രീൻ ടെക്നോളജി, തുടങ്ങിയ മേഖലകളിൽ ഇദ്ദേഹത്തിന്‍റെ സംഭാവനകൾ ശ്രദ്ധേയമാണ്. ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തിനുടമായാണ് ഇദ്ദേഹം. രണ്ടു വിദേശ സർവകലാശാലകളുടെ ഡോക്ടർ ഓഫ് സയൻസ് ബിരുദത്തിനർഹനായ ഇദ്ദേഹം അന്തർദേശീയമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

700ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 79 പിഎച്ച്ഡി ബിരുദങ്ങൾക്ക് ഗവേഷണ ഗൈഡായി പ്രവർത്തിക്കുകയും, ഗവേഷണ നിലവാരത്തിന്‍റെ സൂചികയായ എച്ച് ഇൻഡക്സ് 80 നേടുകയും, നിരവധി ദേശീയ അന്തർദേശീയ സെമിനാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. ഭാര്യ ഡോ. ആൻ. ജോർജ് കോഴിക്കോട് മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രഫസറും മകൻ കുസാറ്റിൽ എംടെക് വിദ്യാർഥിയും മകൾ എംബിബിഎസ് വിദ്യാർഥിനിയുമാണ്.


സിൻഡിക്കറ്റ് യോഗം

കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശന്പള കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ വൈസ്ചാൻസലറെ ഹൈക്കോടതിയിൽ വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി തലത്തിലുണ്ടായ വീഴ്ചകളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സിൻഡിക്കേറ്റംഗം ഡോ. എ. ജോസ് കണ്‍വീനറായ സിൻഡിക്കേറ്റ് ലീഗൽ കമ്മറ്റിയെ ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി.

ചട്ടവിരുദ്ധമായി പരീക്ഷ നടത്തിയ തേവര എസ്എച്ച് കോളജിലെ ബിരുദ വിദ്യാർഥികളുടെ മാർക്ക്ലിസ്റ്റുകൾക്കും റഗുലേഷനും വിദ്യാർത്ഥികളുടെ ഭാവിയെകരുതി അംഗീകാരം നൽകുവാൻ സിൻഡിക്കറ്റ് തീരുമാനിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പരീക്ഷ നടത്തിയതിന് കോളജിന് 10 ലക്ഷം രൂപ പിഴചുമത്തുവാനും പ്രിൻസിപ്പലിനെ ശക്തമായി താക്കീത് ചെയ്യുവാനും യോഗം തീരുമാനിച്ചു.

തേവര എസ്എച്ച് കോളജിൽ 2014 16 ൽ പഠനം നടത്തിയ പിജി വിദ്യാർത്ഥികളുടെ പരീക്ഷ, ഇവാല്യൂവേഷൻ, ഗ്രേഡിംഗ് എന്നിവ സർവ്വകലാശാലയുടെ റഗുലേഷന് വിരുദ്ധമായി നടത്തിയതിന് അംഗീകാരം നൽകുന്നതു സംബന്ധിച്ച അന്തിമ തീരുമാനത്തിന് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. യോഗത്തിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.