University News
പ്രാക്ടിക്കൽ പരീക്ഷ
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 2017 ജൂലൈയിൽ നടത്തിയ രാം സെമസ്റ്റർ എംഎ മ്യൂസിക് വയലിൻ റെഗുലർ, സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 13 മുതൽ 15വരെ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ് മോഡൽ ഒന്നും രും മൂന്നും 2013, 2014, 2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 20 വരെ സ്വീകരിക്കും.

2017 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎഡ് (2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 11 വരെ സ്വീകരിക്കും.

2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 10 വരെ സ്വീകരിക്കും.

2017 ജൂണിൽ നടത്തിയ ഒന്നു മുതൽ മൂന്നു വരെ സെമസ്റ്റർ ബികോം വൊക്കേഷണൽ ഒഎം ആൻഡ് എസ്പി മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 13 വരെ സ്വീകരിക്കും.

2017 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 20 വരെ സ്വീകരിക്കും.


എംഎസ്ഡബ്ല്യൂ : പട്ടികജാതി, വർഗ സീറ്റൊഴിവ്

അഫിലിയേറ്റഡ് കോളജുകളിലെ സ്വാശ്രയ സ്വാശ്രയ എംഎസ്ഡബ്ല്യൂ പ്രോഗ്രാമിൽ പട്ടികജാതി, വർഗ വിഭാഗങ്ങളിൽ സീറ്റൊഴിവു്. തൊടുപുഴ അൽ അഷർ കോളജ് (പട്ടികജാതി രണ്ട്), കോട്ടയം ബിസിഎം കോളജ് (പട്ടികജാതി ഒന്ന്), തൃക്കാക്കര ഭാരത് മാതാ കോളജ് (പട്ടികജാതി ഒന്ന്, പട്ടികവർഗം ഒന്ന്), അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് (പട്ടികജാതി ഒന്ന്), പെരുന്പാവൂർ ജയഭാരത് കോളജ് (പട്ടികവർഗം ഒന്ന്), തൃക്കാക്കര കഐംഎം കോളജ് (പട്ടികജാതി ഒന്ന്), മാന്നാനം കെഇ കോളജ് (പട്ടികജാതി ഒന്ന്), കോന്നി മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജ് (പട്ടികവർഗം ഒന്ന് (പട്ടികജാതി ഒന്ന്), മൂലമറ്റം സെന്‍റ് ജോസഫ് കോളജ് (പട്ടികജാതി ഒന്ന്, പട്ടികവർഗം ഒന്ന്), കോതമംഗലം യെൽദോ മാർബസേലിയസ് കോളജ് (പട്ടികജാതി ഒന്ന്) താൽപര്യമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെടുന്ന അപേക്ഷകർ 13നു രാവിലെ 11നു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല കോമണ്‍ അഡ്മിഷൻ ടെസ്റ്റ് വിഭാഗത്തിൽ (CAT CELL) ഹാജരാകണം.