University News
പിജി ഏകജാലകം രണ്ടാം അലോട്ട്മെന്‍റ്: ഓപ്ഷൻ പുനക്രമീകരണം സെപ്റ്റംബർ ഒന്പതു മുതൽ 11 വരെ
സെപ്റ്റംബർ 15ന് നടക്കുന്ന പിജി പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുവാൻ സെപ്റ്റംബർ ഒന്പതു മുതൽ 11ന് വൈകുന്നേരം അഞ്ചു വരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുന:ക്രമീകരണം നടത്താൻ സാധിക്കും. എന്നാൽ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ഒന്നാം അലോട്ട്മെന്‍റിൽ താത്ക്കാലിക പ്രവേശം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ന്ധഡിലീറ്റ്’ ചെയ്യേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും ത·ൂലം രണ്ടാം സ്പെഷൽ അലോട്ട്മെന്‍റിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്‍റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാൽ സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ന്ധഡിലീറ്റ്’ ചെയ്യേണ്ടതില്ല.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (റഗുലർ/റീയപ്പിയറൻസ്/സപ്ലിമെന്‍ററി 2013 മുതൽ അഡ്മിഷൻ) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഇന്േ‍റണൽ മാർക്കുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇന്േ‍റണൽ മാർക്കുകൾ വൈകി സമർപ്പിക്കുന്ന കോളജുകളിൽനിന്നും സർവകലാശാല ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്.

മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2015 അഡ്മിഷൻ റഗുലർ, 2013 മുതലുള്ള അഡ്മിഷൻ റീഅപ്പിയറൻസ്/ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകൾ ഒക്ടോബർ ആറിന് ആരംഭിക്കും. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഇന്േ‍റണൽ മാർക്കുകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇന്േ‍റണൽ മാർക്കുകൾ വൈകി സമർപ്പിക്കുന്ന കോളേജുകളിൽനിന്നും സർവകലാശാല ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്.

2016 ഓഗസറ്റ്/സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ ഒന്നും, മൂന്നും, നാലും സെമസ്റ്റർ എംഎസ്ഡബ്ല്യു. (നോണ്‍ സിഎസ്എസ്) സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി. (സിബിസിഎസ്എസ്., മോഡൽ ഒന്നും രണ്ടും മൂന്നും 2015 അഡ്മിഷൻ റഗുലർ, 2013, 2014 അഡ്മിഷൻ റീഅപ്പിയറൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

2017 ഏപ്രിൽ മാസം നടത്തിയ നാലാം സെമസ്റ്റർ ബിബിഎ, ബിബിഎം, ബിസിഎ, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിഎസ് (സിബിസിഎസ്എസ്, 2015 അഡ്മിഷൻ റഗുലർ, 2009 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം (മോഡൽ ഒന്നും രണ്ടും മൂന്നും, 2015 അഡ്മിഷൻ റഗുലർ/2013 ,2014 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

സിൻഡിക്കേറ്റ് യോഗം

മഹാത്മാഗാന്ധി സർവകലാശാലാ സിൻഡിക്കേറ്റ് യോഗം 16ന് രാവിലെ 10.30ന് സർവകലാശാലാ സിൻഡിക്കേറ്റ് ഹാളിൽ് ചേരും.