University News
എംഎസ് ഡബ്ല്യു സ്പോട്ട് പ്രവേശനം
201718 അക്കാഡമിക വർഷം അഫിലിയേറ്റഡ് കോളേജുകളിലെ എംഎസ്ഡബ്ല്യു പ്രോഗ്രാമിൽ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേക്ക് നേരത്തെ പ്രവേശന പരീക്ഷയെഴുതാത്ത വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി സ്പോട്ട് പ്രവേശനം നടത്തുന്നതാണ്. www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന എംഎസ്ഡബ്ല്യു. വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവർ പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അപേക്ഷാഫീസും ലേറ്റ് ഫീസും അടച്ച രസീതുകളും സഹിതം 26ന് രാവിലെ 11ന് സർവകലാശാലയിലെ ക്യാപ് സെല്ലിൽ ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി. (4 pm to 9 pm), ആറാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി. (ഓണേഴ്സ്) പരീക്ഷകൾ ഒക്ടോബർ 13നും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി. (4 pm to 9 pm) പരീക്ഷകൾ ഒക്ടോബർ 12നും ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ മൂന്ന് വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

സീറ്റ് ഒഴിവ്

സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017ൽ എംഎസ്സി പ്രോഗ്രാമിന് എസ്ടി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് ഉച്ചകഴിഞ്ഞ് രണ്ടിനകം സ്കൂൾ ഡയക്്ടർ മുന്പാകെ ഹാജരാകണം. വിശദവിവരങ്ങൾ www.mgu.ac.in.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ, ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബിഎ വിഷ്വൽ ആർട്സ് (സിബിസിഎസ്എസ് ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2013 & 2014 അഡ്മിഷൻ) ഏപ്രിൽ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ 25ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.


2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് മെറ്റീരിയൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2016 ഏപ്രിൽ മാസം സ്കൂൾ ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് ആന്‍റ് ഇന്‍റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്‍റ് ഗവർണൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ഏപ്രിൽ മാസത്തിൽ സ്കൂൾ ഓഫ് ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പാളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്‍റ് ഗവർണൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.


വാക്ക്ഇൻ ഇന്‍റർവ്യൂ

ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ പ്രോജക്്ട് ഫെല്ലോയുടെ ഒഴിവിലേക്ക് വാക്ക്ഇൻ ഇന്‍റർവ്യൂ നടത്തും. ബയോ കെമിസ്ട്രിയിലോ ബയോ ടെക്നോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും മോളിക്യുലാർ ബയോളജിയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 27ന് രാവിലെ 10ന് നാനോസയൻസ് കേന്ദ്രത്തിൽ ഹാജരാകണം. 9447712540.