University News
എംജി പിജി ഏകജാലകം: എസ്സി, എസ്ടി ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി 2017 ൽ പിജി പ്രവേശനത്തിന് എസ്സി, എസ്ടി വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച്, അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്തു ഇന്ന് വൈകുന്നേരം നാലിന് അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇന്ന് ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം കണ്‍ഫർമേഷൻ സ്ലിപ് കോളജധികൃതരിൽ നിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്.

എംജി ബിപിഎഡ്, ബിഎൽഐഎസ്സി. ഏകജാലക പ്രവേശനം

ഏകജാലകം വഴിയുള്ള ബിപിഎഡ്, ബിഎൽഐഎസ്സി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്‍റ് നടത്തുന്നതാണ്. ഇതിനായി നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്‍റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും നാളെ വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്‍റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാവുന്നതാണ്. ഫൈനൽ അലോട്ട്മെന്‍റിൽ പങ്കെടുക്കുന്നവർ പുതുതായി ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി അപേക്ഷകൻ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. ഫൈനൽ അലോട്ട്മെന്‍റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്‍റ് ഒൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷനായി www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ തീയതി

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) (2016 18 ബാച്ച്) ഡിഗ്രി എക്സ്റ്റേണൽ പരീക്ഷകൾ 16ന് ആരംഭിക്കും. അപേക്ഷകൾ ഒന്പതു വരെയും 50 രൂപ പിഴയോടെ 11 വരെയും സ്വീകരിക്കും.


ബികോം പുനർമൂല്യനിർണയഫലം

2016 ഒക്ടോബർ മാസം നടന്ന മൂന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്) പരീക്ഷയുടെ പുനർമൂല്യനിർണയഫലം ഭാഗികമായി സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർക്ക് വ്യത്യാസമുള്ളവർ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോ സഹിതം ബന്ധപ്പെട്ട ബികോം സിബിസിഎസ്എസ് സെക്ഷനുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

2017 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ (ഫിസിക്കൽ എജ്യുക്കേഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

യൂണിയൻ ഉദ്ഘാടനം

സർവകലാശാലാ യൂണിയന്‍റെ ഉദ്ഘാടനം നാളെ 2.30ന് യൂണിവേഴ്സിറ്റി കാന്പസിലെ അസംബ്ലി ഹാളിൽ ഡോ. സുനിൽ പി. ഇളയിടം നിർവഹിക്കുന്നതാണ്.

കോളജ് യൂണിയൻ ഭാരവാഹികളുടെ യോഗം നാളെ

യൂണിവേഴ്സിറ്റിയിലെ മുഴുവൻ അഫിലിയേറ്റഡ് കോളജുകളിലെയും കോളജ് യൂണിയൻ ഭാരവാഹികളുടെ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ നടത്തും. എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ എല്ലാ കോളജ് യൂണിയൻ അംഗങ്ങളും പങ്കെടുക്കേണ്ടതാണ്. ഉച്ചകഴിഞ്ഞ് 1.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 8606170434. ഇമെയിൽ :[email protected].

ഒന്നാം സെമസ്റ്റർ യുജി ഉത്തരക്കടലാസ്

2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ഡിഗ്രി റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കൈപ്പറ്റിയിട്ടുള്ള അധ്യാപകർ മൂല്യനിർണയം അടിയന്തിരമായി പൂർത്തിയാക്കി നാളെ വൈകുന്നേരം അഞ്ചിനു മുന്പായി പരീക്ഷാഭവൻ അനക്സിൽ എത്തിക്കേണ്ടതാണ്.

ഫിസിയോ തെറാപ്പി ചികിത്സ

ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ഡിസ് എബിലിറ്റി സ്റ്റഡീസിൽ പ്രവർത്തിച്ചുവരുന്ന ഡ്രീംസിൽ (ഡിസ് എബിലിറ്റി റീഹാബിലിറ്റേഷൻ ഏർളി അസ്സസ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ് സർവീസസ്) മുതിർന്നവർക്കും, കുട്ടികൾക്കും ഫിസിയോതെറാപ്പി സൗകര്യം ലഭ്യമാണ്. പക്ഷാഘാതം, സന്ധിവാതം, ആമവാതം, നടുവേദന, കൈകാൽ വേദന തുടങ്ങിയ അസുഖങ്ങൾക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സഹായം ലഭ്യമാണ്. 9495213248, 0481 2731580

കൗണ്‍സലിംഗ് അഡ്വാൻസ് കോഴ്സ്

ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ഡിസ് എബിലിറ്റി സ്റ്റഡീസിൽ10 ദിവസത്തെ കൗണ്‍സലിംഗ് അഡ്വാൻസ് കോഴ്സ് 25 മുതൽ നടത്തുന്നു. വിവിധ തരത്തിലുള്ള കൗണ്‍സലിംഗ് തെറാപ്പികളെപ്പറ്റിയുള്ള വിശദമായ ക്ലാസുകൾ വിദഗ്ധർ നയിക്കുന്നതാണ്. കൗണ്‍സലിംഗിന്‍റെ പ്രാഥമിക കോഴ്സ് കഴിഞ്ഞിട്ടുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സിന് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റയും ഫീസായ 2500 രൂപയും സഹിതം രജിസ്റ്റർ ചെയ്യണം. 9495213248, 0481 2731580 ഇമെയിൽ: [email protected].