University News
ഒന്നാം വർഷ എംഎസ് സി മെഡിക്കൽ അനാട്ടമി ഡിഗ്രി പരീക്ഷ
ഒന്നാം വർഷ എംഎസ് സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റഗുലർ ആൻഡ് 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷ 20ന് ആരംഭിക്കും. അപേക്ഷകൾ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും.

അവസാനവർഷ എംഎസ് സി മെഡിക്കൽ മൈക്രോ ബയോളജി (2015 അഡ്മിഷൻ റഗുലർ ആൻഡ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷ 20ന് ആരംഭിക്കും. അപേക്ഷകൾ 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും.

പ്രാക്്ടിക്കൽ

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംസിജെ (അഫിലിയേറ്റഡ് കോളജുകൾ) റെഗുലർ, സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്്ടിക്കൽ 10 മുതൽ നടത്തും. വിശദമായ സമയക്രമം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 19 വരെ സ്വീകരിക്കും.

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഇൻഫർമേഷൻ ടെക്നോളജി (റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 19 വരെ സ്വീകരിക്കും.

2017 മേയ് മാസം നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് മൈക്രോ ബയോളജി (റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 19 വരെ സ്വീകരിക്കും.