University News
പരീക്ഷ മാറ്റി
എംജി യൂണിവേഴ്സിറ്റി 16ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്്ടിക്കൽ

2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടന്ന രണ്ടാം സെമസ്റ്റർ ബിവോക്
ലോജിസ്റ്റിക് മാനേജ്മെന്‍റ് പരീക്ഷയുടെ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ലാബ് പ്രാക്്ടിക്കൽ പരീക്ഷ 17ന് രാവിലെ 9.30ന് മാറന്പള്ളി എംഇഎസ് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതി

ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ, സിബിസിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) ഒക്ടോബർ, നവംബർ 2017 പരീക്ഷകൾ 31ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബിവോക് (2015 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ 27ന് ആരംഭിക്കും. അപേക്ഷകൾ 17വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പർഫൈനോടെ 21 വരെയും സ്വീകരിക്കും. ഇന്േ‍റണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യാത്ത കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരവ് അനുസരിച്ചുള്ള പിഴ ഈടാക്കുന്നതാണ്്.

ബികോം പുനർമൂല്യനിർണയ ഫലം

2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം, ഏപ്രിൽ മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം സപ്ലിമെന്‍ററി (സിബിസിഎസ്എസ്) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധപ്പെടുത്തി. മാർക്ക് വ്യത്യാസമുള്ളവർ മെമ്മോ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട സിബിസിഎസ്എസ് ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.

പരീക്ഷാഫലം

2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

2017 ജനുവരിയിൽ മാല്യങ്കര എസ്എൻഎം കോളജിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23വരെ അപേക്ഷിക്കാം.

2017 മാർച്ചിൽ നടത്തിയ ഒന്നും, മേയ് മാസത്തിൽ നടത്തിയ മൂന്നും, ജൂണിൽ നടത്തിയ നാലും വർഷ ബിപിടി സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.

2017 ഏപ്രിൽ, മേയ് മാസത്തിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ ബിടിഎസ് (ഓഫ് കാന്പസ്, സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2017 ഏപ്രിൽ, മേയ് മാസത്തിൽ നടന്ന അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഓഫ് കാന്പസ്, സിബിസിഎസ്എസ്, റഗുലർ,സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.