University News
മൂന്നാം സെമസ്റ്റർ പിജി പരീക്ഷകൾക്ക് മാറ്റമില്ല
ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിട്ടുളള എല്ലാ മൂന്നാം സെമസ്റ്റർ പിജി പരീക്ഷകളും മുൻ നിശ്ചയ പ്രകാരം തന്നെ നടത്തും.

ബിഎസ് സി നഴ്സിംഗ് പരീക്ഷാകേന്ദ്രം

ഇന്നു ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് ( പഴയ സ്കീം, സപ്ലിമെന്‍ററി) പരിക്ഷയ്ക്ക് പളളുരുത്തി സിമെറ്റ് കോളജ് ഓഫ് നഴ്സിംഗ്, കോതമംഗലം മാർ ബസേലിയോസ് കോളജ് ഓഫ് നഴ്സിംഗ്, കോഴഞ്ചേരി എംജിഎം മൂത്തുറ്റ് കോളജ് ഓഫ് നഴ്സിംഗ്, ഇരുന്പനം മെഡിക്കൽ ട്രസ്റ്റ് കോളജ് ഓഫ് നഴ്സിംഗ്, പത്തനംതിട്ട എംജി എംഎംഎംസി കോളജ് ഓഫ് നഴ്സിംഗ്, പരുമല സെന്‍റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗ്, തിരുവല്ല ടിഎംഎം കോളജ് ഓഫ് നഴ്സിംഗ്, എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കോട്ടയം ഗാന്ധി നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരിക്ഷ എഴുതണം.

എംഫിൽ വൈവാവോസി

സ്കൂൾ ഓഫ് ഇന്‍റർ നാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തുന്ന എംഫിൽ (201516 ബാച്ച്) പൊളിറ്റിക്സ് ആൻഡ് ഇന്‍റർ നാഷണൽ റിലേഷൻസ് വൈവാവോസി ജനുവരി നാലിന് നടത്തും.

വാക്ക്ഇൻഇന്‍റർവ്യൂ

എംജി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർ, ഹാർഡ് വെയർ എൻജിനീയർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി 22നു സർവകലാശാല ആസ്ഥാനത്ത് വാക്ക്ഇൻഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.