എയിംസിൽ 700 നഴ്സിംഗ് ഓഫീസർമാർ
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ തസ്തികകയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 700 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കാം.
സീനിയർ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്) 100 ഒഴിവ്.
നഴ്സിംഗ് ഒാഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) 600 ഒഴിവ്.
യോഗ്യത ബിഎസ്സി (നഴ്സിംഗ്) അല്ലെങ്കിൽ തത്തുല്യവും നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.
യോഗ്യതയും മുൻപരിചയവും സംബന്ധിച്ച വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.aii msbhopal.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്.