University News
എം​​എ​​സ്‌​സി ഐ​​ടി, എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ഓ​​ഫ് കാ​​ന്പ​​സ് രീ​​തി​​യി​​ൽ ന​​ട​​ത്തി​​യ എം​​എ​​സ്‌​സി ഐ​​ടി, എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ബ​​യോ മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഗാ​​ന്ധി ന​​ഗ​​ർ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​നി​​ലെ ബി.​ശ്രു​​തി, ​ജെ​​ഫി മാ​​നു​​വ​​ൽ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും റാ​​ങ്കു​​ക​​ൾ നേ​​ടി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2017നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​ടെ​​ക് ഇ​ന്‍റേ​​ണ​​ൽ റീ​​ഡു

ബി​​ടെ​​ക് ഇ​​ന്‍റേ​ണ​​ൽ റീ​​ഡു​​വി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ഓ​​രോ പേ​​പ്പ​​റി​​നും 2,000 രൂ​​പ വീ​​തം ഇ​​പേ​​യ്മെ​​ന്‍റ് ആ​​യി അ​​ട​​ച്ച​​തി​​ന്‍റെ പ്രി​​ന്‍റൗ​​ട്ട് സ​​ഹി​​തം 30ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​താ​​ത് സെ​​മ​​സ്റ്റ​​റി​​ന്‍റെ എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള അ​​പേ​​ക്ഷാ​​ഫോ​​ം ത​​ന്നെ ഇ​​ന്‍റേ​ണ​​ൽ റീ​​ഡു എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തി ഉ​​പ​​യോ​​ഗി​​ക്ക​​ണം.

ഫോ​​ട്ടോ പ​​തി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​ണം.
എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​യ്ക്ക് ഏ​​തു പ​​രീ​​ക്ഷ​​യി​​ലാ​​ണോ 40 മാ​​ർ​​ക്കോ അ​​തി​​ൽ​​ കൂ​​ടു​​ത​​ലോ നേ​​ടി​​യി​​ട്ടു​​ള്ള​​ത് എ​​ന്നു തെ​​ളി​​യി​​ക്കാ​ൻ ​പ​​രീ​​ക്ഷ​​യു​​ടെ ഗ്രേ​​ഡ് കാ​​ർ​​ഡി​​ന്‍റെ പ​​ക​​ർ​​പ്പ് കൂ​​ടി അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ​​രീ​​ക്ഷാ സാ​​മ​​ഗ്രി വി​​ത​​ര​​ണം

പ​​രീ​​ക്ഷാ സാ​​മ​​ഗ്രി​​ക​​ൾ കൈ​​പ്പ​റ്റാ​നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ എ​​ല്ലാ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് ഓ​​ഫീ​​സു​​ക​​ളും ഇ​​ന്നു തു​​റ​ക്ക​ണം.